0%

Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]

Author : kkwriter2024 Read All Parts 65.3K

പോവാൻ ആണെങ്കിൽ നീ എന്തിനാ കുളിച്ചേ?

അരുൺ- പിന്നെ ഈ വിയർപ്പും വെച്ച് അങ്ങോട്ട് പോവാൻ പറ്റോ?

മാലിനി- ശരി. പിന്നെ സൂക്ഷിച്ചു കളിക്കണം. ഈ അടുത്താ കല്യാണം.

അരുൺ- കല്യാണം അതിന്റെ മുറയ്ക്ക് നടന്നോളും. എപ്പോഴും ഇങ്ങനെ പറയണം എന്നില്ല.

മാലിനി- എപ്പോഴും പറഞ്ഞിട്ട് എന്താ? നീ കേൾക്കില്ലല്ലോ.

അരുൺ- ഞാൻ പോട്ടേ?

മാലിനി- മ്മ്

അരുൺ അവിടന്ന് പോയി.

മാലിനി ഫോൺ എടുത്ത് ഓപ്പോളെ വിളിച്ചു.

ഓപ്പോൾ- ആ മാലിനി.

മാലിനി- എന്തൊക്കെ ഉണ്ട് ഓപ്പോളെ?

ഓപ്പോൾ- ഇവിടെ ഒറ്റക്ക് കഴിയുന്ന എന്നോട് ചോദിക്കാൻ പറ്റിയ ചോദ്യം.

മാലിനി- ഓപ്പോൾ വിഷമിക്കണ്ട. ഞങ്ങള് ഈ അടുത്ത് തന്നെ വരില്ലേ.

ഓപ്പോൾ- നീ അല്ലേ ആള്. കല്യാണത്തലേന്നേ നിന്നെ ഒക്കെ കാണാൻ പറ്റൂന്ന് എനിക്കറിയാം.

മാലിനി- ഏയ് ഞങ്ങള് നേരത്തെ വരും. ഓപ്പോളെ ഒറ്റക്ക് കഷ്ടപ്പെടുത്തണ്ടാ എന്നാ അരുൺ പറഞ്ഞേ.

ഓപ്പോൾ- അവന് ഉള്ള സ്നേഹം നിനക്ക് ഇല്ലല്ലോ.

മാലിനി ചിരിച്ചുകൊണ്ട് - ങേ.. ഇപ്പോ ഞാൻ പുറത്തായോ?

ഓപ്പോൾ ചിരിച്ചുകൊണ്ട്- ശരി ശരി, ഞാൻ പറഞ്ഞത് തിരിച്ച് എടുത്തിരിക്കുന്നു

💬 Comments

View all comments