0%

Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]

Author : kkwriter2024 Read All Parts 29745

ശരി. ഞാൻ പോവാണ് ഇനി നിന്നാൽ ഞാൻ ലേറ്റ് ആവും.

അരുൺ- ശരി.

മാലിനി അവിടെ നിന്നും പോയി.

ഓഫീസിൽ പതിവ് പോലെ മീര കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ഇന്ന് അരുണിനെ കാണാത്തത് അവളെ നിരാശപ്പെടുത്തി.

മീര- അരുൺ എന്തേ ആന്റി?

മാലിനി- അവന്റെ കാല് ഒന്ന് ഉളുക്കി. ഇപ്പോ റസ്റ്റ് എടുക്കാ.

മീര- അയ്യോ എന്താ ആന്റി പറ്റിയെ?

മാലിനി- ഇന്നലെ ഫുട്ബോൾ കളിക്കാൻ പോയതാ.

മീര- അവന് ഇപ്പോൾ എങ്ങനെ ഉണ്ട്?

മാലിനി- ഇപ്പോ കുഴപ്പം ഒന്നും ഇല്ല.

മീര- ആന്റി ഞാൻ അവനെ ഒന്ന് കണ്ടേച്ചും വരാം.

മാലിനി- എന്റെ മീരേ അവന് അതിനുള്ള കുഴപ്പം ഒന്നും ഇല്ല.

മീര- എന്നാലും.

മാലിനി- എന്നാ വൈകുന്നേരം വീട്ടിലോട്ട് വാ.

മീര- ശരി.

രണ്ട് ആളും ഓഫീസിലേക്ക് കയറി.

മീര ക്യാബിനിൽ എത്തിയതും അരുണിനെ വിളിച്ചു.

മീര- ഹലോ അരുൺ.

അരുൺ- ആ മീര.

മീര- നിനക്ക് എന്താടാ പറ്റിയെ?

അരുൺ- അമ്മ എല്ലാം പറഞ്ഞല്ലേ?

മീര- നീ കാര്യം പറയടാ.

അരുൺ- എടീ ഫുട്ബോൾ കളിച്ചപ്പോൾ കാല് ഒന്ന് ഉളുക്കി. അത്രയേ ഒള്ളു.

മീര- നിനക്ക് നേരത്തെ എന്നോട് ഒന്ന് പറയാൻ പാടില്ലേ?

അരുൺ- എടീ കാര്യമായിട്ട് ഒന്നും പറ്റിയില്ല. പിന്നെ ഈ ചെറിയ കാര്യത്തിന് നിന്നെ വെറുതെ ബുദ്ധിമുട്ടിക്കണ്ടാ എന്ന് കരുതി.

മീര- നിന്റെ കാര്യത്തിൽ ബുദ്ധിമുട്ടുന്നത് എനിക്ക് ഒരു പ്രശ്നം അല്ല.

അരുൺ- ശരി ഇനി ഒന്ന് തുമ്മിയാൽ പോലും ഞാൻ

💬 Comments

View all comments