0%

Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]

Author : kkwriter2024 Read All Parts 65.3K

ഒന്നും മറക്കണ്ടാ.

ഓപ്പോൾ അതും പറഞ്ഞ് ഫോൺ കട്ട് ചെയ്തു.

മാലിനിയുടെ ഉള്ളിൽ ഭയം വരാൻ തുടങ്ങി. അവൾ ഭക്ഷണം മതിയാക്കി നേരെ പൂജാ മുറിയിൽ പോയി മകന് വേണ്ടി മനമുരുകി പ്രാർത്ഥിച്ചു.

പിറ്റേദിവസം രാവിലെ തന്നെ മാലിനി അരുണിന്റെ റൂമിൽ പോയി. പക്ഷേ അവനെ കട്ടിലിൽ കണ്ടില്ല. അവൾ നേരെ ബാത്റൂമിൽ പോയി. മാലിനി ഞെട്ടിപ്പോയി. അവിടെ അവൾക്ക് കാണാൻ സാധിച്ചത് തറയിൽ വീണ് കിടക്കുന്ന അരുണിനെയാണ്.

മാലിനി ബാത്റൂം ടാപ്പിൽ നിന്ന് കുറച്ചു വെള്ളം എടുത്ത് അവന്റെ മുഖത്ത് തളിച്ചു. അരുൺ പതിയെ അവന്റെ കണ്ണുകൾ തുറന്നു. മാലിനിയുടെ ടെൻഷൻ പകുതി കുറഞ്ഞു. മാലിനി മെല്ലെ അവനെ താങ്ങി എഴുന്നേൽപിച്ച് കട്ടിലിൽ കിടത്തി.

മാലിനി- മോനെ അരുൺ എന്താ പറ്റിയെ?

അരുൺ- ഞാൻ മുഖം കഴുകാൻ പോയതാ. പെട്ടെന്ന് തലചുറ്റി. പിന്നെ ഒന്നും എനിക്ക് ഓർമ്മ ഇല്ല.

മാലിനി- നീ ഇന്നലെ വല്ലതും കഴിച്ചാർന്നോ?

അരുൺ- ഇല്ല.

മാലിനി- നിന്റെ അടുത്ത് ഞാൻ ഇന്നലെ ചോദിച്ചതല്ലേ വല്ലതും വേണോ എന്ന്?

അരുൺ- അമ്മയെ വെറുതെ ബുദ്ധിമുട്ടിക്കണ്ടാ എന്ന് കരുതി.

മാലിനി- ചപ്പാത്തി കറിയും കൊണ്ട് വരാൻ ആണോ ബുദ്ധിമുട്ട്?

അരുൺ- അമ്മ പ്ളീസ് ഇനി അതിന്റെ പേരിൽ വഴക്ക് വേണ്ടാ

💬 Comments

View all comments