0%

Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]

Author : kkwriter2024 Read All Parts 29999

മാലിനി- സോറി.

മാലിനിയുടെ കണ്ണുകൾ നിറഞ്ഞു.

തറവാട്

ദിവസങ്ങൾ കടന്ന് പോയി അരുണും മാലിനിയും നാട്ടിലേക്ക് പുറപ്പെടാൻ തയ്യാറായി.

അരുൺ നല്ല സന്തോഷത്തിൽ ആണ്. ഇനി കുറച്ചു ദിവസം കഴിഞ്ഞാൽ മീരയെ സ്വന്തം ആക്കാം എന്ന പ്രതീക്ഷയിൽ ആണ് അവൻ.

മറിച്ച് മാലിനി സർവ്വ ദൈവങ്ങളെയും വിളിച്ച് മകന് വേണ്ടി പ്രാർത്ഥിച്ചു.

അവർ രണ്ട് പേരും നാട്ടിലേക്ക് ഉള്ള ഫ്ലൈറ്റിൽ കയറി.

യാത്ര പകുതിയായപ്പോൾ മാലിനി ചെറിയൊരു മയക്കത്തിലേക്ക് തെന്നി വീണു. അതോടൊപ്പം, അവളുടെ മനസ്സിൽ ങ്ങളുടെ ജീവിതത്തിലെ പഴയ പല കാര്യങ്ങളും തെളിഞ്ഞ് വരാൻ തുടങ്ങി.

പത്തേക്കർ സ്ഥലത്താണ്‌ മധുമന ഇല്ലം സ്ഥിതി ചെയ്യുന്നത്. ഇല്ലത്തിനോട് ചേർന്ന് ഒരു സർപ്പക്കാവും, കുറച്ചുമാറി കുടുംബക്ഷേത്രവും, കുളിക്കടവും എല്ലാം ഉണ്ട്. പിന്നെ ബാക്കി ഉള്ള സ്ഥലത്ത് മുഴുവൻ കൃഷിയും.

സഹോദരങ്ങളിൽ മൂത്തയാൾ ആയിരുന്ന ഹരിനാരായൻ വേളി കഴിച്ച് കൊണ്ട് വന്നത്, ലക്ഷ്മിക്കുട്ടിയെയും ഇളയയാൾ ഹരികൃഷ്ണൻ വേളി കഴിച്ച് കൊണ്ട് വന്നത് മാലിനിയെയും.

ലക്ഷ്മിക്കുട്ടിക്ക് പത്തൊൻപതും, മാലിനിക്ക് പതിനെട്ടും വയസ്സായിരുന്നു പ്രായം. രണ്ടുപേരും ഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു വിവാഹങ്ങൾ.

രണ്ട് കുടുംബത്തിൽ നിന്ന് വന്ന പെണ്ണുങ്ങൾ ആയിട്ടും, അവർ രണ്ട് പേരും സഹോദരികളെ പോലെയാണ് പെരുമാറിയിരുന്നത്. മാലിനി തമ്മിൽ കണ്ടനാൾ മുതൽ ലക്ഷ്മിക്കുട്ടിയെ ഓപ്പോൾ എന്നാണ്‌ വിളിച്ചുവന്നത്. വിവാഹശേഷം രണ്ടുപേരും ഭർത്താക്കന്മാരുടെ അനുവാദത്തോടെ അവരവരുടെ ഡിഗ്രി പൂർത്തിയാക്കി.

സന്തോഷപൂർണ്ണം ആയി പോയി കൊണ്ടിരുന്ന അവരുടെ ജീവിതം പെട്ടെന്ന് മാറി മറിഞ്ഞു.

ഹരിനാരായണന്റെയും ഹരികൃഷ്ണന്റെയും അച്ഛനും അമ്മയും പെട്ടെന്ന് ഒരു ദിവസം മരിച്ചു. രണ്ടാൾക്കും നല്ല പ്രായം ഉണ്ടായിരുന്നതു കൊണ്ട് ആരും അത് കാര്യം ആക്കിയില്ല.

കുറച്ചു നാൾ കൂടി അവർ സന്തോഷത്തോടെ ജീവിച്ചു.

ഇരുപതാം വയസ്സിൽ മാലിനി ഗർഭിണിയായി. അവൾ അരുണിനെ പ്രസവിക്കുകയും ചെയ്തു.

അരുണിനെ വാൽസല്

💬 Comments

View all comments