Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]
രം കൊടുത്തു. അരുൺ അത് കുടിച്ചു കഴിഞ്ഞ് തന്റെ മുറിയിലേക്ക് പോയി.
മാലിനിയുടെ കൂടെ ഓപ്പോളും അവളുടെ മുറിയിൽ ചെന്നു. രണ്ടാളും അകത്തു കയറി വാതിൽ അടച്ചു.
ഓപ്പോൾ- മാലിനി നാളെ രാവിലെ പത്തുമണിക്ക് ശങ്കര സ്വാമി വരും.
മാലിനി- മ്മ് എനിക്ക് നല്ല പേടിയുണ്ട്. അവരൊക്കെ കല്യാണത്തിനുള്ള ഒരുക്കം തുടങ്ങി കാണും.
ഓപ്പോൾ- നമ്മള് നേരത്തെ പറഞ്ഞത് അല്ലേ, ഒരു നല്ല ജ്യോൽസനെ കൊണ്ട് നോക്കിപ്പിക്കാം എന്ന്? അവർ അല്ലേ സമ്മതിക്കാഞ്ഞേ?
മാലിനി- എന്നാലും…
ഓപ്പോൾ- കാര്യങ്ങൾ മറിച്ച് ആണെങ്കിൽ ഞാനും കൂടെ വരാം.
മാലിനി- മ്മ്.
ഓപ്പോൾ- നീ ഇതൊക്കെ മനസ്സിൽ നിന്ന് കള. എന്നിട്ട് കുളിച്ച് ഫ്രഷ് ആവ്. അപ്പോ കുറച്ചു ആശ്വാസം കിട്ടും.
ഓപ്പോൾ അവളുടെ റൂമിൽ നിന്നും ഇറങ്ങി. കുളി കഴിഞ്ഞ് മാലിനി ഓപ്പോളിന്റെ അടുത്ത് ചെന്നു.
ഓപ്പോൾ- നിനക്ക് വിശക്കുന്നുണ്ടോ?
മാലിനി- ഏയ്യ്. വന്നപ്പോ തൊട്ട് ഞാൻ എന്റെ പ്രശ്നം മാത്രമേ പറഞ്ഞോളളൂ. ഓപ്പോൾക്ക് എങ്ങനെ ഉണ്ട് ഇവിടെ?
ഓപ്പോൾ- എനിക്ക് ഇവിടെ സുഖം. ഇപ്പോ പണ്ടത്തെ പോലെ അല്ല. ഇവിടെ ഒരുപാട് മാറ്റം വന്നു.
മാലിനി- എന്ത് മാറ്റം?
💬 Comments
View all comments