0%

Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]

Author : kkwriter2024 Read All Parts 31029

യി വിളിക്ക്. ചൂട് ആറുന്നതിന് മുൻപ് ഭക്ഷണം കഴിക്കാം.

മാലിനി- മ്മ്.

മാലിനി പോയി അരുണിനെ വിളിച്ചു. എന്നിട്ട് മാലിനിയും അരുണും പല്ല് തേച്ച് ഹാളിൽ വന്നു. അപ്പോഴേക്കും എല്ലാം ടേബിളിൽ എത്തിയിരുന്നു. അരുൺ ഒരു കസേര വലിച്ച് ഇട്ടിരുന്നു.

മാലിനി ഓപ്പോളേ അനേഷിച്ച് അടുക്കളയിൽ പോയി. ഓപ്പോൾ അവിടെ ഇരുന്നു ചായ ആറ്റുകയായിരുന്നു.

മാലിനി- ഓപ്പോളേ അവൻ വന്നു.

ഓപ്പോൾ- അവന്റെ മൂഡ് എങ്ങനെ ഉണ്ട്?

മാലിനി- ഇപ്പോ മാറ്റം ഉണ്ട്. എന്നാലും ചെറിയ വിഷമം ഉണ്ട്.

ഓപ്പോൾ- അവനെ ഓരോ കാര്യങ്ങൾ പറഞ്ഞ് പരമാവധി സന്തോഷിപ്പിക്കാൻ നോക്കാം.

മാലിനി- അതേ.

ചായയുമായി മാലിനിയും ഓപ്പോളും ഹാളിൽ എത്തി.

ഓപ്പോൾ- ഗുഡ് മോർണിംഗ് അരുൺ.

അരുൺ- ഗുഡ് മോർണിംഗ് ഓപ്പോളേ.

ഓപ്പോൾ അരുണിന്റെ പ്ലേറ്റിൽ മൂന്ന് ദോശ വെച്ചു.

അരുൺ- എനിക്ക് ഒരണ്ണം മതി ഓപ്പോളേ.

മാലിനി- അത് ശരി. നീ അല്ലേ ബാംഗ്ലൂരിൽ വെച്ച് പറയാറ് ഓപ്പോളുടെ ദോശ കഴിക്കണം, അത് പോലെ ഒക്കെ ഉണ്ടാക്കണം എന്ന്.

ഓപ്പോൾ- എന്നിട്ട് ആണോ കഴിക്കാതെ ഇരിക്കുന്നത്? ഇത് മൊത്തം കഴിച്ചിട്ട് എണീറ്റാൽ മതി.

ഓപ്പോൾ ദോശയിലേക്ക് ചമ്മന്തിയും സാമ്പാറും പിന്നെ ഓരോ സ്പൂൺ എരുവുള്ള ചട്ണിയും ഒഴിച്ചു. അവർ ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാൻ തുടങ്ങി.

ഓപ്പോൾ- എങ്ങനെ ഉണ്ട് അരുൺ?

അരുൺ- പണ്ട് കഴിക്കുന്ന അതേ ടേസ്റ്റ്.

ഓപ്പോൾ- മോന് വേണ്ടി ഉണ്ടാക്കുമ്പോൾ അത് സ്പെഷ്യൽ ആക്കാതെ ഇരിക്കോ ഈ ഓപ്പോൾ?

മാലിനി- അതെ. ഓപ്പോളോട് ഉള്ള സ്നേഹം ഒന്നും എന്നോട് ഇല്ല.

ഓപ്പോൾ- അത് പിന്നെ ഞാൻ അല്ലേ എന്റെ മോനെ

💬 Comments

View all comments