Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]
ഒരു ദുർമരണം ഉറപ്പ് ആണ്.
മാലിനി- സ്വാമി പരിഹാരം എന്തെങ്കിലും?
സ്വാമി- ഈ കല്യാണം നടക്കരുത്. അതേ ഒള്ളു പരിഹാരം.
അത് കേട്ടതും അരുൺ ദേഷ്യത്തോടെ അവിടെ നിന്നും എണീറ്റ് പോയി.
ഇത് കണ്ടതും മാലിനിക്ക് എന്തോ പോലെയായി.
മാലിനി- അരുൺ എണീറ്റ് പോയതിൽ സ്വാമി ഒന്നും കരുതരുത്.
സ്വാമി- ഏയ്യ് ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് ഉള്ളത്താണ് ഈ പെട്ടെന്നുള്ള ദേഷ്യം. കാര്യം മനസ്സിലാകുമ്പോൾ മാറിക്കോളും.
മാലിനി- മ്മ്.
സ്വാമി- അവനെ പറഞ്ഞ് മനസ്സിലാക്കാൻ നോക്ക്. ഇപ്പോൾ തന്നെ നിങ്ങൾക്ക് ഒരുപാട് നഷ്ടം സംഭവിച്ചു. ഇനി ഒരിക്കൽ കൂടി അത് വേണ്ടാ.
ഓപ്പോൾ- സ്വാമി ഇനി അവന് മാംഗല്യയോഗം ഇല്ലേ?
സ്വാമി- അതൊക്കെ ഉണ്ട്.
ഓപ്പോൾ- ഏതെങ്കിലും ദോഷം ഉണ്ടോ അവന്?
സ്വാമി- ലക്ഷ്മി സർപ്പക്കാവിൽ പൂജകൾ ഒന്നും മുടക്കാറില്ലല്ലോ?
ഓപ്പോൾ- ഇല്ല. എന്താ സ്വാമി?
സ്വാമി- അരുണിന് ഞാൻ അപമൃത്യു കാണുന്നു.
അത് കേട്ട് അവർ രണ്ട് പേരും ഞെട്ടി.
മാലിനി- സ്വാമി പറയുന്നത് സത്യം ആണോ?
സ്വാമി- അതെ.
ഓപ്പോൾ- സ്വാമി ഇതിന് എന്തെങ്കിലും പ്രതിവിധി ഉണ്ടാവുമല്ലോ?
സ്വാമി- ഞാൻ നോക്കിയിട്ട് എന്തൊക്കെയോ തടസ്സങ്ങൾ
💬 Comments
View all comments