0%

Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]

Author : kkwriter2024 Read All Parts 31107

മനസ്സോടെ അല്ലേ?

അരുൺ- അതെ. എന്റെ അമ്മയ്ക്കും ഓപ്പോൾക്കും വേണ്ടി പ്രാർത്ഥിച്ചു.

മാലിനി- നന്നായി.

അവർ വീണ്ടും യാത്ര തുടർന്നു.

അരുൺ- അമ്മ ഈ സ്വാമിയെ എന്തോരം വിശ്വസിക്കുന്നുണ്ട്?

ഈ സ്വാമി മാത്രമേ എന്റെ മുന്നിൽ ഉള്ളു. അത് കൊണ്ട് എന്റെ ജീവന് തുല്യം ഞാൻ വിശ്വസിക്കുന്നു. മാലിനി മനസ്സിൽ പറഞ്ഞു.

മാലിനി മറുപടി പറയത്തത് കൊണ്ട് അരുൺ പിന്നെയും ചോദിച്ചു

അരുൺ- അമ്മ ഈ സ്വാമിയെ എന്തോരം വിശ്വസിക്കുന്നുണ്ട്?

മാലിനി- ഞാൻ പൂർണമായും വിശ്വസിക്കുന്നു. ഈ സ്വാമി നമ്മളെ രക്ഷിക്കും.
അരുൺ
- മ്മ്.

മാലിനി- പിന്നെ ഈ സ്വാമിയോട് കുറച്ചു ബഹുമാനത്തിൽ പെരുമാറണം. അന്ന് ശങ്കര സ്വാമിയോട് ചെയ്തത് പോലെ ചെയ്യരുത്.

അരുൺ- സോറി, ഇനി ഉണ്ടാവില്ല.

മാലിനി- മ്മ്.

അവർ പിന്നെയും യാത്ര തുടർന്നു.

അരുൺ- ഇതിപ്പോൾ കുറെ ദൂരം ആയല്ലോ? അമ്മക്ക് ശരിക്കും വഴി അറിയോ?

മാലിനി- എനിക്ക് അറിയില്ലെടാ. നമുക്ക് ആരെങ്കിലും കണ്ടാൽ ചോദിക്കാം.

അരുൺ- ബെസ്റ്റ്.

അവർ കുറച്ചു കൂടി മുന്നോട്ട് പോയി. പതിയെ വീടുകൾ കുറഞ്ഞു തുടങ്ങി. അവസാനം അവർ ഒരു ചായക്കടയിൽ എത്തി. അവിടെ നിന്ന് ഒരു ചായ കുടിച്ചു കൊണ്ട് അവർ വഴി ചോദിച്ചു.

മാലിനി- ചേട്ടാ ഈ മേപ്പാടൻ സ്വാമിയുടെ അടുത്തേക്ക് ഉള്ള വഴി?

കടക്കാരൻ- ഇനി ഒരു 15 കിലോമീറ്റർ കൂടി ഉള്ളിലേക്ക് പോണം. അവിടെവരെയേ ടാർ ഇട്ട റോഡ് ഒള്ളു. അത് കഴിഞ്ഞ് അവിടെ ഒരു ജീപ്പ് വരുന്നത് വരെ കാത്തിരിക്കണം.

💬 Comments

View all comments