Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]
മാലിനി- ശരി ചേട്ടാ.
ചായയുടെ പൈസ കൊടുത്ത് അവർ പിന്നെയും യാത്ര തുടർന്നു. കുറച്ച് മുന്നോട്ട് പോയപ്പോഴെക്കും അവർ കാടിന്റെ അകത്ത് ആയി. ചുറ്റും മരങ്ങളും ചെടികളും. പിന്നെ കിളികളുടെ ഇമ്പം ഏറിയ ശബ്ദവും.
മാലിനി കാറിന്റെ വിൻഡോ താഴ്ത്തി പ്രകൃതി ആസ്വദിച്ചു.
മാലിനി- നല്ല ഭംഗി ഉണ്ടല്ലേ?
അരുൺ- മ്മ്.
മാലിനി- ഇവിടെ വന്ന് ഇരുന്നാൽ മനസ്സിന് നല്ല സമാധാനവും സന്തോഷവും ഉണ്ടാവും അല്ലേ?
അരുൺ- അതെ. മൂഡ് ഒക്കെ മാറാൻ പറ്റിയ നല്ല അന്തരീക്ഷം.
കുറച്ചു കൂടി മുന്നോട്ട് പോയപ്പോൾ അവിടെ ഒരു ആൽത്തറയുള്ള ആൽമരം അവർ കണ്ടു.
അരുൺ വണ്ടി ഒന്ന് സൈഡ് ആക്കി. എന്നിട്ട് കാറിൽ നിന്ന് ഇറങ്ങി.
മാലിനി- ഡാ എന്തിനാ നിർത്തിയെ? വണ്ടിക്ക് വല്ല കുഴപ്പം ഉണ്ടോ?
അരുൺ- പ്രകൃതി വെറുതെ കാണാൻ ഉള്ളത് അല്ല. ആസ്വദിക്കാൻ ഉള്ളത് ആണ്.
അതും പറഞ്ഞ് അരുൺ ആൽമരത്തിന്റെ അടുത്തേക്ക് ചെന്നു.
മാലിനി വണ്ടിയിൽ നിന്ന് ഇറങ്ങി അരുണിന്റെ അടുത്ത് ചെന്നു.
അരുൺ അവിടെ ഉള്ള ആൽത്തറയിൽ ഇരുന്നു. പണ്ട് ഉണ്ടാക്കിയത് കാരണമാവും, പകുതിയും പൊളിഞ്ഞ് കിടക്കുകയാണ്.
മാലിനി- അരുൺ, തിരിച്ച് വരുമ്പോൾ ഇവിടെ ഇരുന്നാൽ പോരേ?
അരുൺ- അപ്പോഴും ഇരിക്കാം.
മാലിനി എന്തെങ്കിലും ആവട്ടെ എന്ന് കരുതി അവന്റെ അടുത്ത് വന്നിരുന്നു. എന്നിട്ട് ഫോൺ എടുത്ത് ഓപ്പോളെ വിളിക്കാൻ നോക്കി. പക്ഷെ സിമ്മിന് റേഞ്ച് ഉണ്ടായിരുന്നില്ല.
മാലിനി- ഇവിടെ റേഞ്ച് ഇല്ലല്ലോ?
അരുൺ- അധികം ആള് വരാത്ത ഏരിയ ആയിരിക്കും.
മാലിനി- മ്മ്. നിനക്ക് ഇപ്പോ എങ്ങനെ ഉണ്ട്?
അരുൺ- ഇപ്പോൾ കുഴപ്പം ഒന്നും ഇല്ല
💬 Comments
View all comments