Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]
മാലിനി- ഒരു കാര്യം പറയാൻ വന്നതാ.
മാധവൻ- നിൽക്ക്. ഞാൻ ശ്രീജയെ വിളിച്ച് എന്തെങ്കിലും കുടിക്കാൻ എടുക്കാം.
മാധവൻ അയാളുടെ ഭാര്യയെ വിളിച്ചു. അവൾ അവിടേക്ക് വന്നു.
ശ്രീജ- ആ ഇത് ആരൊക്കെയാ വന്നിരിക്കുന്നെ.
മാധവൻ- ഇപ്പോ വന്നേയുള്ളു. നീ കുടിക്കാൻ എന്തെങ്കിലും എടുക്ക്.
ശ്രീജ- മ്മ്.
ശ്രീജ പിന്നെയും അടുക്കളയിലേക്ക് പോയി.
ലക്ഷ്മി- മീര എന്തേ?
മാധവൻ- അവള് ഫ്രണ്ട്സിന്റെ കൂടെ ഷോപ്പിംഗിന് പോയേക്കാ.
ലക്ഷ്മി- മ്മ്.
മാലിനി- ഞങ്ങൾ ഒരു പ്രധാനപ്പെട്ട കാര്യം പറയയാൻ വന്നതാ.
മാധവൻ- എന്താന്ന് വെച്ചാ പറഞ്ഞോ.
മാലിനി- ശ്രീജയും കൂടി വരട്ടെ. രണ്ടാളോടും കൂടി പറയാൻ ഉള്ളതാ.
മാധവൻ- മ്മ്.
മാലിനിയുടെ സംസാരത്തിൽ മാധവന് എന്തോ പന്തികേട് തോന്നി. അയാൾ പെട്ടെന്ന് തന്നെ ശ്രീജയെ വിളിച്ച് അടുത്ത് ഇരുത്തി.
മാലിനി- ഈ കല്യാണം നടക്കില്ല.
അത് കേട്ട് ശ്രീജയും മാധവനും ഞെട്ടി. മാധവന് പെട്ടെന്ന് ദേഷ്യം വന്നു. അയാൾ ഉച്ചത്തിൽ പറഞ്ഞു,
മാധവൻ- ദേ അവസാന നിമിഷം ഓരോ ചെറ്റത്തരം പറയരുത്.
മാലിനി- എനിക്ക് അറിയാം. എല്ലാം അടുത്ത സമയത്ത് ഇങ്ങനെ കേട്ടാൽ ആർക്ക് ആയാലും
💬 Comments
View all comments