Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]
യാത്ര പറഞ്ഞ് വീട്ടിലേക്ക് പോയി.
പോകും വഴി മാലിനി പറഞ്ഞു,
മാലിനി- നാട്ടിൽ നിന്ന് ഓപ്പോൾ വിളിച്ചിട്ടുണ്ടാരുന്നു. അവിടെ ഒരുക്കങ്ങൾ തുടങ്ങണോ എന്ന് അറിയാൻ.
അരുൺ- തുടങ്ങാൻ പറ.
മാലിനി- പിന്നെ… ഓപ്പോള്ക്ക് നല്ല പേടി ഉണ്ട്.
അരുൺ- എന്തിന്?
മാലിനി- അത്… ശങ്കര സ്വാമി അല്ലല്ലോ തീയതി ഒക്കെ കുറിച്ചെ?
അരുൺ- അതിന്?
മാലിനി- സ്വാമി ഇപ്പോൾ സ്ഥലത്ത് ഇല്ല. കല്യാണത്തിന് ഒരു ആഴ്ച മുൻപ് വരും. അദ്ദേഹം കൂടി നോക്കിയിട്ട് പോരേന്നാ ഓപ്പോൾ ചോദിക്കുന്നെ.
അരുൺ ദേഷ്യപ്പെട്ട് പെട്ടെന്ന് വണ്ടി നിർത്തി.
അരുൺ- എന്നിട്ട് അയാൾ പറ്റില്ല എന്ന് പറഞ്ഞാൽ?
മാലിനി- നീ എന്തിനാ ഇങ്ങനെ ചൂടാവുന്നേ? നിന്റെ നല്ലതിന് വേണ്ടി അല്ലേ പറയുന്നേ?
അരുൺ- ഇതാ ഇവിടെ വെച്ച് കല്യാണം നടത്താം എന്ന് ഞാൻ പറഞ്ഞേ.
മാലിനി- നമ്മുടെ കുടുംബത്ത് നടന്നത് മുഴുവൻ നിനക്ക് അറിയാല്ലോ? പിന്നെ നിനക്ക് ദോഷം വരുന്ന കാര്യം വല്ലതും ഞങ്ങൾ പറയോ?
അരുൺ- എനിക്ക് ഇതിൽ തീരെ വിശ്വാസം ഇല്ല.
മാലിനി- ഞങ്ങൾക്ക് വേണ്ടി പ്ലീസ്. ഇനി സ്വാമി സമ്മതം തന്നാൽ, ഞങ്ങൾക്ക് സന്തോഷത്തോടെ ഇത്
💬 Comments
View all comments