0%

Chapter Title : കരാർ 2 [Danmee]

Author : danmee Read All Parts 640

തുടങ്ങിയത് .

റർർർർർങ്

എന്റെ ചിന്തകളിൽ നിന്നും എന്നെ തിരികെ കൊണ്ടുവന്നത് പുറത്ത് ഗേറ്റിൽ നിന്നും വന്ന ബസ്സർ സൗണ്ട് ആണ്. ഇടക്ക് വീട് അടിച്ചുവരാനും മറ്റും പണിക്കർ  വരാറുണ്ടായിരുന്നു. അവർ ആണെന്ന് കരുതി ഞാൻ ഗേറ്റ് ഓപ്പൻ ചെയ്തു.

ഡിംഗ് ഡോങ്

കുറച്ച് കഴിഞ്ഞു കോളിങ് ബെല്ലിന്റെ ശബ്ദം കെട്ടു. ഞാൻ ചെന്ന് വാതിൽ തുറന്നു. മുന്നിൽ എനിക്ക് പരിജയം ഉള്ള മുഖം  ഇത് ആരാ എന്നെ ഞാൻ ഒരു നിമിഷം ആലോചിച്ചു നിന്നു.

" നന്ദന!!!!!!......... നീ എന്താ ഇവിടെ............ ഓഹ്  അവൻ നിന്റെ ഡീറ്റെയിൽസ് ഒക്കെ എന്നോട് ചോദിച്ചിരുന്നു "

അപ്പോഴും എനിക്ക് ആളെ മനസിലായില്ലായിരുന്നു. ഞാൻ ആലോചിച്ചു നിക്കുന്നത് കണ്ട് അവൻ പറഞ്ഞു.

" ഏയ്യ്  എന്നെ മനസിലായില്ലേ  ഞാൻ ജോൺ .... നമ്മൾ  കുറച്ച് നാൾ മുൻപ് ഒന്ന് കുടിയിട്ടുണ്ട്....... ഇറ്റ് വാസ് ആൻ ഔസോം  നൈറ്റ്‌ "

ഞാൻ അയാളോട് കയറാൻ പറയും മുമ്പ് തന്നെ അയാൾ വീടിനുള്ളിലേക്ക് കയറി.

" ഓഹ്  അപ്പോൾ ഇതാണ്  അവനെ  ക്ലബ്ബിൽ ഒന്നും കാണാത്തത് "

ചുറ്റും നോക്കികൊണ്ട് പിന്നെയും സ്വയം എന്തെക്കെയോ പറഞ്ഞു കൊണ്ട് അവൻ അവിടെ ഇരുന്നു.

" വാ നന്ദന  ഇവിടെ ഇരിക്കു...  അല്ല അവൻ ഇല്ലേ ഇവിടെ "

" ഇല്ല പുറത്തോട്ട് പോയി "

" അവൻ ഇല്ലാതെ അവൻ ആരെയും ഇവിടെ നിൽക്കാൻ സമ്മദിക്കാറില്ലല്ലോ..... അതോ താൻ പോവാൻ നോക്കുക ആണോ "

" ഇല്ല ഞാൻ ഇപ്പോൾ ഇവിടെ ആണ്‌ "

💬 Comments

View all comments