Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 3 [കാലി]
എന്തു ബന്ധം " 'അവനും ലച്ചുവും തമ്മിൽ എന്തു ബന്ധം '
എല്ലാം ഞാൻ പറയാം നീ തോക്കിൽ കയറി വെടിവെക്കല്ലേ........ (ഗീതു പരിഭവപ്പെട്ടു )
എടീ.... മിനി ലച്ചു ഇന്റർവ്യൂവിന് പോയില്ലേ അന്ന് നമ്മൾ ആരും അറിയാത്ത ഒരു കാര്യം അവിടെ സംഭവിച്ചിരുന്നു......
എന്താണ്....... (അൽപ്പം ആശങ്കയോടും ആദിയും കൂടിക്കലർന്ന ചോദ്യം മിനിയിൽ നിന്നും ഉയർന്നു )
"താൻ അറിഞ്ഞ കാര്യങ്ങൾ ഓർക്കും പോലെ ഗീതു തുടർന്നു "
ഹും..... ഇന്റർവ്യൂ നടന്ന ആ ദിവസം G.M.മറിയാമ്മ മാഡം മറ്റൊരു ബിസ്സിനെസ്സ് ആവിശ്യം കാരണം കൊണ്ട് സ്ഥാലത് ഇല്ലായിരുന്നു.
അങ്ങനെ ഇന്റർവ്യൂ ചുമതലകൾ മാനേജരും മാറ്റ് ഫ്‌ളോർ മാനേജർമ്മാരും ചേർന്ന് ഏറ്റെടുത്തു നടത്തി.
ലിസ്റ്റിൽ ലച്ചുവിന്റെ പേര് അവസാനം ആയിരുന്നു.
അവളുടെ ഊഴം വരും മുൻപേ വേക്കന്സി ലിസ്റ്റിന് ആവിശ്യമുള്ളവരെ തിരഞ്ഞു എടുത്ത് കഴിഞ്ഞിരുന്നു
പിന്നെ ഉള്ളവരെ എല്ലാം ഒരു ചടങ്ങ് പോലെ മാത്രമാണ് ഇന്റർവ്യൂ ചെയ്തത്.
അപ്പോൾ ആണ് നമ്മുടെ ലച്ചു ഫ്‌ളോർ മാനേജർ ആയിരുന്നു മനോജിന്റെ ശ്രെദ്ധയിൽ പെടുന്നത് അവളെ കണ്ടമാത്രയിൽ തന്നെ അവന് ബോധിച്ചു കാണും!
അങ്ങനെ അവന്റെ അപേക്ഷക്കും നിര്ബദ്ധത്തിനും വഴങ്ങി മാനേജർ സർ മറ്റൊരാൾക്ക് പകരം അവൾക്ക് ജോലിനൽകി അതും അവന്റെ മേൽനോട്ടമുള്ള ഫ്ലോറിൽ തന്നെ കാഷ്യർ അയി.....
'മാനേജർ സർ അവനും അവളുമായി അടുത്ത പരിചയമോ? ബന്ധമോ? ഉണ്ടെന്നും കരുതിക്കാണും ......"അല്ലങ്കിൽ അവൻ അങ്ങനെ പറഞ്ഞു കാണും"
അതിന് മുൻപ്പ് പലരെയും മനോജ് കമ്പനിയിൽ ജോലിക്ക് കയറ്റിട്ടുണ്ട് അവരെല്ലാം ചേർന്ന് കൊണ്ടാണ് കമ്പനിയെ ചതിച്ചത്
അപ്പോൾ അങ്ങനെ
💬 Comments
View all comments