Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 3 [കാലി]
വരുമ്പോൾ സ്വാഭാവികമായും ലച്ചുവും കയറിയിരിക്കുന്നത് കമ്പനിയെ ചതിക്കാൻ ആയിരിക്കും എന്ന് അവർ തെറ്റിദ്ധരിച്ചു
അങ്ങനെ ഉണ്ടായ പുകിലാണ് ഇത് മുഴുവനും
അപ്പോൾ അതിനു നിന്നേ എന്തിന് പുറത്താക്കി ?...... (മിനിയിൽ നിന്ന് അത്ഭുതത്തോടെ അടുത്ത ചോദ്യവും വന്നു ).......
അങ്ങനെ ചോദിക്ക്..... അത് കൊണ്ടല്ലെടീ...... നിന്റെ ലച്ചുവിനും കൂടി പോയ ജോലി തിരിച്ചു കിട്ടാൻ കാരണമായത്
അത് എങ്ങനെയെന്ന് ഒന്ന് പറ........ (മിനി അക്ഷമയായി കൊണ്ട് പറഞ്ഞു )
എല്ലാം ഞാൻ പറയാം നീ ഒന്ന് സമാധാനപ്പെട്
എടീ..... മിനി.... ഞാൻ ഇങ്ങനെ ഒരു ചതിക്ക് കൂട്ട് നിൽക്കില്ലായെന്നു സാറിനും മാഡത്തിനും നല്ലതുപോലെ അറിയാമായിരുന്നു.
എന്നൽ ഞാൻ പോലും അറിയാതെ എനിക്ക് എതിരെ ഉള്ള തെളിവുകൾ ആ ഗ്രൂപ്പിലെ മാറ്റ് ബോർഡ് മെംബേർസ് നിരത്തി.
അതിന് കാരണം ഒരു കണക്കിന് ഞാൻ തന്നെ ആയിരുന്നു.!
'ആരെയും വീഴ്‌ത്തുന്ന അവന്റെ സംസാരം എന്നെയും അവനിൽ കൂടുതൽ അടുപ്പിച്ചു ജസ്റ്റ് ഫ്രണ്ട്ഷിപ്പ് അത്രമാത്രം അങ്ങനെ ഷോപ്പിൽ അവനുമായി ഉള്ള എന്റെ അടുപ്പം അവരിൽ സംശയം ജനിപ്പിച്ചു കാണും'
അതോടുകൂടി എനിക്കും പണിക്കിട്ടി....( ഗീതു.... പൊട്ടിച്ചിരിച്ചു )
അപ്പോൾ ഈ സത്യം എല്ലാം ആര് തെളിയിച്ചു? (മിനിയിൽ അത്ഭുതം ആ നിമിഷം ഗീതുവിൽ പൊട്ടിച്ചിരിയും )
" നീ.... ഇരുന്ന് കിണിക്കാതെ കാര്യം പറ പെണ്ണേ മിനിയുടെ കുരു പൊട്ടി"...
എനിക്ക് പണികിട്ടിയപ്പോൾ തന്നെ അവിടെ മാറ്റ് ചിലർക്ക് ഉള്ള പണി 'ആദി'.... സർ തുടങ്ങി കഴിഞ്ഞിരുന്നു.
അന്ന് രാത്രിയിൽ തന്നെ ആദി സാറിന്റെ ആളുകൾ അവനെ പൊക്കിക്കൊണ്ട് പോയി പൂശി.....
💬 Comments
View all comments