0%

Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 3 [കാലി]

Author : Kambikathakal Read All Parts 446

അറിഞ്ഞുകൂടേ.....

തൊട്ടാൽ പൊട്ടുന്ന സ്വഭാവം ആണ്
പെണ്ണിന്  അതിന്റെ കൂടെ മറ്റൊരാൾക്ക്‌  ലഭിക്കേണ്ടിയിരുന്ന ജോലിയാണ് തനിക്ക് കിട്ടിയത് എന്ന് അറിഞ്ഞാൽ പിന്നെ പറയണ്ടല്ലോ പുകില്‌

അതുകൊണ്ടാണ് അറിയിക്കാതെ ഇരുന്നത് !

ഈ ജോലി അവളുടെ ഭാവി നാത്തൂനായ നീ തന്നെ ചെയ്യുന്നതാ ശരി..... ഒക്കെ അല്ലേ.....
പിന്നെ ഞാൻ രാവിലെ വരുമെന്ന്  കൂടി  പറഞ്ഞേക്ക് "മാഡം പ്രേതെകിച്ചു പറഞ്ഞിരുന്നു അവളെയും കൂട്ടിയെ  വരാൻ പാടുള്ളൂ എന്ന് " (ചെറുചിരിയോടെ ഗീതു പറഞ്ഞു )

ആ കാര്യം ഞാൻ ഏറ്റു ഒക്കെ.....  എന്ന ശരി ഞാൻ നാളെ വിളിക്കാം ഒക്കെ ബൈ ഡാ......

ഒക്കെ ബൈ......

"രാത്രി 7:30 കഴിഞ്ഞതോടെ ലച്ചു അമ്മക്ക് ആഹാരം കൊടുത്താ ശേഷം ഉമ്മറത്ത്  അച്ചുവിനെയും കാത്തിരിക്കാൻ തുടങ്ങി "

(അവരുടെ ഗ്രാമത്തിൽ ഒക്കെ അങ്ങനെയാണ് 8മണി കഴിഞ്ഞാൽ ഒട്ടുമിക്ക വീട്ടുകാരും കിടക്കും 10മണി കഴിഞ്ഞാൽ പത്തു ഉറക്കവും കഴിയും )

'കാത്തിരിപ്പിന്റെ ഇടയിൽ  ലച്ചു സ്വപ്‍ന ലോകത്തേക്ക് വീണുറങ്ങി... പോയി '

( ഒരു  കൈ അവളുടെ തോളിൽ പതിച്ചതും അവൾ ഞട്ടി ഉണർന്നു നോക്കി അത് അവൻ ആയിരുന്നു അച്ചു  )

നീ...  എവിടെ പോയി കിടക്കുവാരുനാട ചെറുക്കാ......
രാത്രിയിൽ വന്നു മനുഷ്യനെ പേടിപ്പിക്കാൻ വേണ്ടി....  നടക്കുന്നു
"അൽപ്പം ഗൗരവത്തിലാണ്  പുള്ളിക്കാരിയുടെ സംസാരം "

അത് പിന്നെ ചേച്ചി......ഈ  പാതി രാത്രിയിൽ  12  മണിവരെ  വാതിലും തുറന്നിട്ട് ഉമ്മറത്ത് ഉറക്കം തൂങ്ങി ഇരിക്കുവെന്ന് ഞാൻ കരുതിയോ?

അകത്തു   ഇരുന്നാൽ പോരായിരുന്നോ ഞാൻ വരുമ്പോൾ വിളിക്കുവായിരുന്നില്ലേ......

(കളിയോട് കൂടി  അച്ചു പറഞ്ഞു )

💬 Comments

View all comments