Chapter Title : കരിയില കാറ്റിന്റെ സ്വപ്നം [കാലി]
ഗ്രൂപ്പിനെ കുറിച്ചും ഷോപ്പിംഗ് മഹലിനെക്കുറിച്ചും ചാനലിലും പത്രത്തിലും കൂടിയുള്ള അറിവ് മാത്രമേ ലച്ചുവിന് ഉണ്ടായിരുന്നുള്ളു നേരിൽ കാണുന്നത് ഇത് ആദ്യമായി ആണ് ( ഇന്റർവ്യൂ നടന്നത് മറ്റൊരു ഹോട്ടലിൽ ആയിരുന്നു )എന്നാൽ പലതവണ വന്നതു കാരണം മിനിക്ക് യാതൊരു ഭാവവ്യതിയാസവും ഉണ്ടായിരുന്നില്ല അവൾ ലച്ചുവിനെ നോക്കി ഒരു ചിരിയോടെ അവളുടെ കൈയും പിടിച്ചു അതിന്റെ അകത്തോട്ട് കയറി മിനി അവിടെ നിന്നിരുന്ന സെക്യൂരിറ്റിയോട് തന്റെ സുഹൃത്തിനെ കുറിച്ച് തിരക്കി അയാൾ പറഞ്ഞത് പ്രകാരം അവർ അഞ്ചാമത്തെ നിലയിലേക്ക് പോയി അവിടെ തിരക്കിയപ്പോൾ പ്രധാനപ്പെട്ട സ്റ്റാഫുകൾ എല്ലാം മീറ്റിങ്‌ൽ ആണ് എന്നു അറിഞ്ഞു അവർ തൊട്ട് അടുത്തുള്ള വിസിറ്റിംഗ് റൂമിൽ കയറി കാത്തിരുന്നു അരമണിക്കൂർ ശേഷം കുറച്ച് ആളുകൾ പുറത്തേക്കുവന്നു അതിൽ മിനി കാത്തിരുന്ന അവരുടെ ഫ്രണ്ട് ഉണ്ടായിരുന്നു മിനി ലച്ചുവിനെ അവിടെ ഇരുത്തി ആ പെൺകുട്ടിയുടെ അടുത്ത് പോയി അൽപ്പനേരം സംസാരിച്ചു പിന്നെ ലച്ചുവിനെ അവളെ പരിചയപ്പെടുത്തി
ഇതാണ് എന്റെ ലച്ചു എന്ന ലക്ഷ്മിക്കുട്ടി
ഹും... അവൾ ലച്ചുവിനെ അടിമുടി ഒന്ന് നോക്കി മൂളി
ഞാൻ ഗീതു അവൾ ലച്ചുവിനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് കൈ നീട്ടി
ഹായ് ലച്ചു അവളുടെ കൈ കുലുക്കി കൊണ്ട് പറഞ്ഞു പുഞ്ചിരിച്ചു
അപ്പോയ്ന്റ്മെന്റ് ലെറ്റർ എവിടെ അവൾ കൈയിൽ ഇരുന്ന ലെറ്റർ ഗീതുവിന് നൽകി അവൾ അത് ഒന്ന് ഓടിച്ച നോക്കി
എടി മിനി എന്നാൽ നീ പൊയ്ക്കോ ലച്ചുവിനെ ഞാൻ നോക്കിക്കൊള്ളാം പോരെ
ശരിയാടി എന്നാൽ ഞാൻ ഇറങ്ങുവാ കുറച്ച് പർച്ചേസ് ഉണ്ട് ഒകെടാ ശരി മോളെ വൈകിട്ട് വീട്ടിൽ
💬 Comments
View all comments