Chapter Title : കട്ടക്കലിപ്പനെ പ്രണയിച്ച കാന്താരി [പ്രണയരാജ]
ആവണം, നിന്നെ സഹിക്കാൻ ഞാനല്ലാതെ വേറെ ആരേലും തയ്യാറാവണ്ടേ?
നിനക്കു ഞാനും എനിക്കു നീയും , മരണം വരെ അതങ്ങനെ തന്നെ. ആ കലിപ്പൻ്റെ കാന്താരി ഞാൻ തന്നെ.
?????
എൻ്റെ പേര് അഭിരാമി, അഭി എന്ന് സ്നേഹത്തോടെ വിളിക്കും, ഇതിലെന്താ ഇത്ര പറയാൻ എല്ലായിടത്തും ഇങ്ങനെ തന്നെയാണല്ലോ, ഈ പേര് ചുരുക്കി അഭി എന്നാണല്ലോ എല്ലാരും വിളിക്കാ അതല്ലെ നിങ്ങൾ ചിന്തിക്കുന്നത്. എന്നാൽ എനിക്ക് മറ്റൊരു പേരു കൂടി ഉണ്ട് " മാലാഖ " , ദേ നിങ്ങളാരും ആ പേരു വിളിച്ചു പോകരുത്, അതിനുള്ള ആൾ വേറെ ഉണ്ട്, അതവനിട്ട പേരാ ...... അവനു മാത്രമായി വിളിക്കാൻ .
നിങ്ങളാരെലും വിളിക്കുന്നത് അവൻ കേട്ട് നല്ല പെട കിട്ടിയാ എന്നെ കുറ്റം പറയരുത്, ഞാൻ പറഞ്ഞില്ല എന്നു വേണ്ട, എന്നാ പിന്നെ എൻ്റെ കഥ കേൾക്കാം അല്ലെ, ചിലപ്പോ ചെറിയ ലാഗ് അടിക്കും ഞാനെന്തു ചെയ്യാനാ അവനു പ്രേമിക്കാനറിയില്ല. . എൻ്റെ കലിപ്പന് മൂക്കത്താ ദേഷ്യം, അപ്പോ ആ ലാഗ് നിങ്ങൾ അങ്ങ് സഹിച്ചേര് '.
പാലിയം തറവാട് , പേരു കേട്ട തറവാടാണ്, കാശിൻ്റെ കാര്യത്തിൽ പറയുകയും വേണ്ട, ഞാൻ ഇവിടുത്തെ രാജകുമാരി. എല്ലാവരുടെയും കാന്താരി. പേര് അഭിരാമി .
രാജശേഖരൻ തമ്പിയുടെയും ലക്ഷ്മി അമ്മയുടെയും ഏക മകൾ, ഏകമകൾ എന്നു വെച്ചാൽ പെണ്ണായിട്ട് ഞാൻ മാത്രമേ ഉള്ളു... എനിക്കു മുകളിൽ മൂന്ന് മൂരിക്കുട്ടൻമാരുണ്ട്.
എൻ്റെ മൂത്ത ഏട്ടൻ, അർജുനൻ തമ്പി , ആൾ MBA ഒക്കെ കഴിഞ്ഞ് അങ്ങ് അമേരിക്കയിലാ ...
💬 Comments
View all comments