Chapter Title : കട്ടക്കലിപ്പനെ പ്രണയിച്ച കാന്താരി [പ്രണയരാജ]
ഞങ്ങളുടെ തന്നെ ബിസിനസ് നോക്കി നടത്തുന്നു. ഭാര്യ രേവതി, അവിടെ ബിസിനസിൽ ചേട്ടനെ ഹെൽപ്പ് ചെയ്യുന്നു , ഒരു കൊച്ചു കാന്താരിയുണ്ട് അനാമിക. രണ്ടിൽ പഠിക്കുന്നു.
രണ്ടാമത്തെ ആൾ ഡോക്ടർ ആണ് , പേര് അഖിലേഷ് തമ്പി , ആൾക്ക് പെണ്ണു നോക്കാൻ അമ്മ ഒച്ചപ്പാടു തുടങ്ങി, കക്ഷി കൂടെ ഉള്ള ഒരു ഡോക്ടറുമായി കട്ട പ്രണയത്തിലാണ് എന്ന കാര്യം എനിക്കു മാത്രം അറിയുന്ന രഹസ്യം.
എനി ഒടുക്കത്തെ ഏട്ടൻ, എൻ്റെ ശത്രു, പാരവെപ്പിൻ്റെ ഉസ്താദ് , അനിരുദ്ധ് തമ്പി , ആളും MBA കഴിഞ്ഞു നാട്ടിലെ ബിസിനസ് നോക്കി നടത്തുന്നു.
ഈ തെണ്ടികൾ ഒക്കെ മുടിഞ്ഞ പഠിപ്പു പഠിച്ചത് കൊണ്ട് നമ്മുടെ തലയിലും പഠിപ്പിൻ്റെ ഭാരം കേറ്റാൻ എൻ്റെ അമ്മ, എന്നെയൊക്കെ വേഗം കെട്ടിച്ചയച്ചിരുന്നേ ഞാൻ രക്ഷപ്പെട്ടെനെ.
ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്, ഇന്ന് ഞാൻ കേളേജിൽ ആദ്യമായി പോകാനൊരുങ്ങുകയാ..... പേരിനു പിന്നിൽ ഒരു ഡിഗ്രി വേണം അതിവരുടെ ഒക്കെ വാശിയ , അല്ലാതെ നമുക്കിഷ്ടമൊന്നുമില്ല.
പിന്നെ നമ്മൾ കേളേജിൽ പോകുന്നത് തന്നെ അടിച്ചു പൊളിക്കാനാണ്. ലൈഫ് ഒന്ന് എൻജോയ് ചെയ്യണം, പപ്പയുടെ കാശ് കൊറച്ച് പൊടിക്കണം അത്ര തന്നെ , അല്ലാതെ നമ്മളെക്കൊണ്ട് മല മറക്കാനൊന്നും ആവില്ലേ......
അച്ഛൻ്റെ ചുന്ദരി മോളാണ് ഞാൻ, ഞാൻ പറഞ്ഞാ അച്ഛന് മറുവാക്കില്ല, ഏട്ടൻമാർക്കാണേ ഞാൻ ജീവനാണ്. തല്ലുകൂടിയും ചീത്ത വിളിച്ചു ഞാൻ അവരുടെ കാന്താരിയായി , എന്തൊക്കെ വന്നാലും അവരുടെ മുന്നിൽ ഞാൻ മാത്രമേ ജയിക്കാറുള്ളു, സത്യം പറഞ്ഞാ ആ പരട്ടകൾ തോറ്റു തരും അത്രയ്ക്ക് സ്നേഹാ
💬 Comments
View all comments