Chapter Title : കട്ടക്കലിപ്പനെ പ്രണയിച്ച കാന്താരി [പ്രണയരാജ]
മകളെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു. ആ വാത്സല്യം നുകരുമ്പോ അനുവിന് പാര പണിത ആത്മസംതൃപ്തിയും അവൾ നുകർന്നു.
എന്നാൽ തനിക്കു കിട്ടിയ അടിയുടെ പകരം വീട്ടൽ തീർന്നില്ല. അവൾ തൻ്റെ കുശാഗ്ര ബുദ്ധി ചികഞ്ഞു കൊണ്ടിരുന്നു.
?????
അനു തൻ്റെ മുറിയിൽ കിടക്കുന്ന സമയം, അവൻ്റെ ഫോൺ റിംഗ് ചെയ്തു നോക്കിയപ്പോ അഖിലേഷ് കേളിംഗ്. ഏട്ടൻ തന്നെ എന്തിനാണ് വിളിക്കുന്നതെന്ന് അവൻ ചിന്തിക്കാതിരുന്നില്ല.
കോൾ അറ്റൻഡ് ചെയ്തതും ചീത്ത വിളിയുടെ പൂരമായിരുന്നു. തൃശ്ശൂർ പൂരത്തിന് അമിട്ടു കൊളുത്തിയ പോലെ, കാരണമോ അതാണ് രസം, അഭിയുടെ അടുത്ത അമ്പ്, അതെ അതു തന്നെ. അവളെ തല്ലിയതാണ് ഇവിടെ പ്രശ്നം.
സംഗതി വൃത്തിക്ക് നന്നായി പൊലിപ്പിച്ച് തന്നെ അഭി ചേട്ടനെ പറഞ്ഞു സെറ്റാക്കിയിയിട്ടുണ്ട് അത് അനുവിനും മനസിലായിട്ടുണ്ട് അഭിയുടെ കാര്യമായതിനാൽ മറുത്തൊന്നും പറയാതെ കേൾക്കുക മാത്രം ചെയ്യാനെ അവനും കഴിയുകയൊള്ളു.
ഒടുക്കം പൂരം കഴിഞ്ഞ് കൊടിയുമിറക്കി അവൻ പോയപ്പോ പാവം അനു ഒരു ദീർഘ ശ്വാസം എടുത്ത് , ചിന്തിക്കാതിരിക്കാൻ കഴിഞ്ഞില്ല അഭിയെ കുറിച്ച്.
ഈ പെണ്ണിനെ കൊണ്ട് തോറ്റല്ലോ...? ഏതു നേരത്താണോ തനിക്കങ്ങനെ ചെയ്യാൻ തോന്നിയത്.
രാവിലെ തന്നെ ചിത്ത വിളി കേട്ടതിൻ്റെ ക്ഷീണം ആ മുഖത്തുണ്ടായിരുന്നു.
അർജുനേട്ടൻ അറിയാത്തത് നന്നായി അല്ലേ.... ഇതൊന്നുമല്ല. ചിന്തിച്ചു തീർന്നില്ല ദേ വരുന്നു അർജുനൻ കേളിംഗ്......
ഈ പെണ്ണെന്നെ ഇന്നു കൊലക്ക് കൊടുക്കും..... എനി ഇതിനെ എങ്ങനെ തണുപ്പിക്കും. അവളെ തല്ലിയതിന് കെട്ടിയിട്ട് തല്ലിയ മനുഷ്യനാ..... ആ വിളിക്കുന്നത് അതും അവളെ തല്ലിയത് ചോദിക്കാൻ .
അമേരിക്കയിലായത് നന്നായി അല്ലേ അന്നു പറഞ്ഞ
💬 Comments
View all comments