0%

Chapter Title : കടുംകെട്ട് 1 [Arrow]

Author : Arrow Read All Parts 2.5K

" ഞാൻ ചോദ്യ ഭാവത്തിൽ അവനെ നോക്കി.

" ആം " രാവിലെ കണ്ട അതേ വളിച്ച ചിരിയോടെ അവൻ മറുപടി തന്നു.

" എന്നാ ബാ നമുക്ക് പരിചയപ്പെടാം "

" അജു അലമ്പാക്കല്ലേ ഡാ പ്ലീസ് " അവൻ എന്നെ ദയനീയമായി നോക്കി.

" എന്റെ പൊന്നു നന്ദു ഞാൻ അവളെ തിന്നാൻ ഒന്നും പോണില്ല, ഒന്നുമില്ലേലും അന്റെ പെണ്ണ് അല്ലേ. അവൾക്ക് ഒരു കൊമ്പ് കൂടുതൽ ആണ്, അത് ഒന്ന് ഒടിക്കണം അത്രേ ഉള്ളു ഉദ്ദേശം " ഞാൻ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു, പിന്നെ അവനേം വിളിച്ചോണ്ട് റോഡ് ക്രോസ് ചെയ്തു.

" നിന്റെ കാര്യം ആണല്ലോ, പറയാൻ പറ്റൂല്ല, ഇന്നലെ ദേഷ്യത്തിനു ചെലപ്പോ അവളെ തിന്ന് കളഞ്ഞാലോ? " അത് പറഞ്ഞിട്ട് അവൻ ഒരു ആക്കിയ ചിരി ചിരിച്ചു.

ഇന്നലെ കോളേജ് ഫ്രഷേഴ്‌സ് ഡേ ഫങ്ക്ഷൻ നടക്കുന്ന ടൈം, ഇവന്മാർ ഒക്കെ വായ് നോക്കുന്ന തിരക്കിൽ ആയിരുന്നു. ഞാൻ കാന്റീനിൽ ഇരുന്നു ഒരു ചായകുടിക്കുവായിരുന്നു. പെട്ടന്ന് ഒരുത്തി കണ്ണും മൂക്കും ഇല്ലാതെ ഓടി വന്ന് എന്റെ നെഞ്ചത്തേക്ക് കയറി, എന്റെ കയ്യിൽ ഇരുന്ന ചായ മേല്‌ മൊത്തം ആയി. എനിക്ക് അങ്ങ് മൊത്തത്തിൽ വെറഞ്ഞു വന്നു, അന്നേരം ഉണ്ട് അവൾ താൻ എവിടെ നോക്കിയാഡോ നിക്കുന്നെ തനിക്ക് കണ്ണ് കണ്ടൂടെ എന്നൊക്ക ചോദിച് ബഹളം, ഒപ്പം എവിടെന്നോ കൊറേ വാണാലി പെൺപിള്ളേരും വന്ന് സീൻ ആക്കി. എല്ലാത്തിനേം അവിടെ ഇട്ടു ചവിട്ടികൂട്ടാൻ തോന്നിയതാണ് എനിക്ക്. അന്നേരം ആണ് നന്ദു വന്ന്

💬 Comments

View all comments