0%

Chapter Title : കടുംകെട്ട് 1 [Arrow]

Author : Arrow Read All Parts 1071

നോക്കി കണ്ണടച്ച് കാണിച്ചു.

പെട്ടന്ന് അവളുടെ മുഖത്തെ ചിരി മാഞ്ഞു, മുഖം ഒക്കെ ചുവന്നു കണ്ണ് നിറഞ്ഞു അവൾ ഏങ്ങൽ അടിച്ചു കരയാൻ തുടങ്ങി.

ഇതെന്താ സംഭവം എന്ന ഭാവത്തിൽ ഞാനും നന്ദുവും പരസ്പരം നോക്കി.

" മോളെ കരയാതെ, ആൾക്കാർ ശ്രദ്ധിക്കുന്നു " നന്ദു ദയനീയമായി അവളോട്‌ പറഞ്ഞു നോക്കി അവളുടെ ഏങ്ങൽ കൂടി എന്നല്ലാതെ കുറഞ്ഞില്ല.

" എന്താ എന്തു പറ്റി, എന്തിനാ മോളു കരയുന്നെ?? " സ്റ്റോപ്പിലേക്ക് വന്ന ഒരു സ്ത്രീ ആണ്. "ഇവന്മാർ മോളെ വല്ലതും പറഞ്ഞോ " ആ തള്ള അങ്ങനെ കൂടി കൂട്ടിച്ചേർത്തപ്പോൾ ആളുകൾ കൂടി.

" നീ ഒക്കെ എന്നതാ ചെയ്തേ" എന്നൊക്ക ചോദിച്ചു കൊണ്ട് ഓരോരുത്തന്മാർ വന്നു.

"ഇവൻ എന്തോ പറഞ്ഞപ്പോഴാ ആ കൊച്ച് കരയാൻ തുടങ്ങ്യത് " എന്നും പറഞ്ഞ് ഒരു ഓട്ടോകാരൻ എന്റെ കോളറിന് പിടിച്ചു.

" താൻ പിടിവിടഡോ " ഞാൻ അയാളോട് ചൂടായി.

" തോന്നിവാസം കാട്ടിയതും പോരാ ചൂടാവുന്നോ നാറി " എന്നും പറഞ്ഞ് അയാൾ പിടി മുറുക്കി.

" ചേട്ടാ പെങ്ങൾ ആണ് പ്രശ്നം ഉണ്ടാക്കരുത് " നന്ദു ആണ് അത് പറഞ്ഞത്, അതോടെ സീൻ ഒന്ന് ആറി. അയാളുടെ പിടി അയഞ്ഞു.

" ആണോടി കൊച്ചേ? "ആയാൾ അവളോട് ചോദിച്ചു. അവൾ മുഖം ഒന്ന് ഉയർത്തി ഞങ്ങളെ നോക്കി, അപ്പോഴും കരച്ചിലിന് ഒരു കുറവും ഇല്ല. അവൾ അതേ എന്ന് തല കുലുക്കി

" ഇന്ന് എന്റെ പിറന്നാൾ ആ കൂട്ടുകാർക്ക് ചെലവ് കൊടുക്കാൻ ഒരു ആയിരം രൂപ ചോദിച്ചിട്ട് തന്നില്ല അതാ.. " ഏങ്ങൽ അടിച്ചോണ്ട് അവൾ പറഞ്ഞു.

അതോടെ ആൾ ഒക്കെ ഒഴിഞ്ഞു " ഏതാ മോളെ നിന്റെ ചേട്ടൻ " കൂട്ടത്തിൽ ആരോ ആണ്. അവൾ ഞങ്ങളെ മാറി മാറി നോക്കി. എന്നെ പറയരുതേ എന്ന ഭാവത്തിൽ നിൽക്കുവാണ് നന്ദു. അവൾ എന്റെ നേരെ വിരൽ ചൂണ്ടി.

" മോനെ, പിറന്നാൾ ആയിട്ട് ആ കൊച്ചിനെ വെറുതെ കരയിപ്പിക്കല്ലേ, ആ പൈസ അങ്

💬 Comments

View all comments