Chapter Title : കടുംകെട്ട് 1 [Arrow]
എന്നെ പിടിച്ചു മാറ്റിയത്. ഇന്നലെ എന്തൊക്ക ആയിരുന്നു എന്നെ സമാധിപ്പിക്കുന്നു കൂൾ ആക്കുന്നു ആ പെൺപിള്ളേരോട് ഭയങ്കര സോഫ്റ്റ് ആയി പെരുമാറുന്നു, അവളോട് ഒന്നും പറ്റിയില്ലല്ലോ എന്നോക്കെ ചോദിക്കുന്നു, ഇതായിരുന്നല്ലേ ഡാ നാറി നിന്റെ ഉദ്ദേശം. ശരിയാക്കി തരാം.
സ്റ്റോപ്പിലേക്ക് വരുന്ന ഞങ്ങളെ അവൾ കണ്ടു,
" hi " അവൾ ഒരു ചിരിയോടെ കൈ വീശി കാണിച്ചു,
" ഹലോ " നിറഞ്ഞ ചിരിയോടെ നന്ദു അവളെ വിഷ് ചെയ്തു
" ആഹാ നിനക്ക് ചിരിക്കാൻ ഒക്കെ അറിയാവോ, ഇന്നലെ കണ്ടപ്പോ അങ്ങനെ തോന്നിയില്ലല്ലോ, കൂടെ കൊറേപേര് ഉണ്ടായിരുന്ന അഹങ്കാരം ആയിരുന്നോ?? "
ഞാൻ കലിപ്പ് മോഡ് ഓണാക്കി. നന്ദു എന്റെ ഷോൾഡറിൽ വേണ്ടാ എന്നാ ഭാവത്തിൽ പിടിച്ചു. ഞാൻ അവനെ നോക്കി കണ്ണടച്ച് കാണിച്ചു.
പെട്ടന്ന് അവളുടെ മുഖത്തെ ചിരി മാഞ്ഞു, മുഖം ഒക്കെ ചുവന്നു കണ്ണ് നിറഞ്ഞു അവൾ ഏങ്ങൽ അടിച്ചു കരയാൻ തുടങ്ങി.
ഇതെന്താ സംഭവം എന്ന ഭാവത്തിൽ ഞാനും നന്ദുവും പരസ്പരം നോക്കി.
" മോളെ കരയാതെ, ആൾക്കാർ ശ്രദ്ധിക്കുന്നു " നന്ദു ദയനീയമായി അവളോട് പറഞ്ഞു നോക്കി അവളുടെ ഏങ്ങൽ കൂടി എന്നല്ലാതെ കുറഞ്ഞില്ല.
" എന്താ എന്തു പറ്റി, എന്തിനാ മോളു കരയുന്നെ?? " സ്റ്റോപ്പിലേക്ക് വന്ന ഒരു സ്ത്രീ ആണ്. "ഇവന്മാർ മോളെ വല്ലതും പറഞ്ഞോ " ആ തള്ള അങ്ങനെ കൂടി കൂട്ടിച്ചേർത്തപ്പോൾ ആളുകൾ കൂടി.
" നീ ഒക്കെ എന്നതാ ചെയ്തേ" എന്നൊക്ക ചോദിച്ചു കൊണ്ട് ഓരോരുത്തന്മാർ വന്നു.
"ഇവൻ എന്തോ പറഞ്ഞപ്പോഴാ
💬 Comments
View all comments