Chapter Title : കടുംകെട്ട് 1 [Arrow]
ആ കൊച്ച് കരയാൻ തുടങ്ങ്യത് " എന്നും പറഞ്ഞ് ഒരു ഓട്ടോകാരൻ എന്റെ കോളറിന് പിടിച്ചു.
" താൻ പിടിവിടഡോ " ഞാൻ അയാളോട് ചൂടായി.
" തോന്നിവാസം കാട്ടിയതും പോരാ ചൂടാവുന്നോ നാറി " എന്നും പറഞ്ഞ് അയാൾ പിടി മുറുക്കി.
" ചേട്ടാ പെങ്ങൾ ആണ് പ്രശ്നം ഉണ്ടാക്കരുത് " നന്ദു ആണ് അത് പറഞ്ഞത്, അതോടെ സീൻ ഒന്ന് ആറി. അയാളുടെ പിടി അയഞ്ഞു.
" ആണോടി കൊച്ചേ? "ആയാൾ അവളോട് ചോദിച്ചു. അവൾ മുഖം ഒന്ന് ഉയർത്തി ഞങ്ങളെ നോക്കി, അപ്പോഴും കരച്ചിലിന് ഒരു കുറവും ഇല്ല. അവൾ അതേ എന്ന് തല കുലുക്കി
" ഇന്ന് എന്റെ പിറന്നാൾ ആ കൂട്ടുകാർക്ക് ചെലവ് കൊടുക്കാൻ ഒരു ആയിരം രൂപ ചോദിച്ചിട്ട് തന്നില്ല അതാ.. " ഏങ്ങൽ അടിച്ചോണ്ട് അവൾ പറഞ്ഞു.
അതോടെ ആൾ ഒക്കെ ഒഴിഞ്ഞു " ഏതാ മോളെ നിന്റെ ചേട്ടൻ " കൂട്ടത്തിൽ ആരോ ആണ്. അവൾ ഞങ്ങളെ മാറി മാറി നോക്കി. എന്നെ പറയരുതേ എന്ന ഭാവത്തിൽ നിൽക്കുവാണ് നന്ദു. അവൾ എന്റെ നേരെ വിരൽ ചൂണ്ടി.
" മോനെ, പിറന്നാൾ ആയിട്ട് ആ കൊച്ചിനെ വെറുതെ കരയിപ്പിക്കല്ലേ, ആ പൈസ അങ് കൊടുക്ക് " ആദ്യം വന്ന തള്ള ആണ്. ഞാൻ പോക്കറ്റിൽ നിന്ന് ഒരു അഞ്ഞൂറ് രൂപ എടുത്തു കൊടുത്തു. അവൾ കരച്ചിൽ ഒക്കെ നിർത്തി. I Love you ഏട്ടാ എന്ന്എന്നെ നോക്കി പറഞ്ഞു. അത് നന്ദു ന്റെ നെഞ്ചിൽ തന്നെ
💬 Comments
View all comments