0%

Chapter Title : കടുംകെട്ട് 1 [Arrow]

Author : Arrow Read All Parts 2.5K

കൊണ്ടിട്ടുണ്ട്. അത് അവൾക്കും മനസ്സിലായി എന്ന് തോന്നുന്നു അവൾ അവനെ നോക്കി ഒന്ന് ചിരിച്ചിട്ട് വന്ന ബസിലെക്ക് കയറി. ഞങ്ങളും പുറകെ തന്നെ കയറി.

എന്തായാലും നല്ല ദിവസം രാവിലെ തന്നെ മാനവും പോയി അഞ്ഞൂറു രൂപയും പോയി, അതെങ്ങനാ ഈ നാറിയെ അല്ലേ കണി കണ്ടത്, ഞാൻ അരിശത്തോടെ നന്ദുവിനെ നോക്കിയപ്പോ അവൻ ഒരു കമ്പിയിൽ ചാരിനിന്ന് ഫ്രണ്ടിൽ നിൽക്കുന്ന അവളെ വായ്നോക്കുന്നു. അവളും ഇടക്ക് ഇടക്ക് അറിയാത്ത ഭാവത്തിൽ തിരിഞ്ഞ് അവനെ നോക്കുന്നു. ഇതൊക്കെ കണ്ടിട്ട് എനിക്ക് നല്ല പുന്നാരം വരുന്നുണ്ട് എന്നാലും ഞാൻ കഷ്ടപ്പെട്ട് കണ്ട്രോൾ ചെയ്തു.

ബസ് നീങ്ങും തോറും തിരക്കും കൂടി വന്നു. ഞാൻ ഇപ്പൊ ഏകദേശം ബസിന്റെ നടുക്ക് എത്തി. ഏതോ സ്റ്റോപ്പിൽ ബസ് നിർത്തി കൊറേ പേരു കൂടി ഇടിച്ചു കയറി, ശ്വാസം വിടാൻ പോലും സ്ഥലമില്ലാത്ത അവസ്ഥ. അപ്പോഴാണ് ഞാൻ മുന്നിൽ നിൽക്കുന്ന മഹാനെ കണ്ടത്, കോളജിലെ പേരെടുത്ത ഞരമ്പൻ. അവൻ തന്റെ കലാപരിപാടി നടത്തുവാണ്. മുന്നിൽ ഒരു പെൺകൊച്ചുണ്ട്, അറിയാത്ത ഭാവത്തിൽ അവൻ അവളെ തോണ്ടുന്നു, അവൾ ആണെങ്കിൽ അവനെ തള്ളിമാറ്റാനും മുന്നോട്ട് നീങ്ങാനും ഒക്കെ നോക്കുന്നുണ്ട് പക്ഷെ തിരക്ക് കാരണം പറ്റുന്നില്ല. എനിക്ക് എന്തോ അവളെ കണ്ടപ്പോ അച്ചു നെ ഓർമ്മ വന്നു, ഞാൻ അച്ചുവിന് പണ്ട് വാങ്ങി കൊടുത്തിട്ടുള്ള കളർ ചുരിതാർ ആണ് അവൾ ഇട്ടിരിക്കുന്നത് അതാവും.

എന്തായാലും അവളെ രക്ഷിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. അവന്റെയും അവളുടെയും ഇടയിലേക്ക് ഞാൻ ഇടിച്ചു കയറി. ഇത് ഏതവൻ ആട എന്ന ഭാവത്തിൽ

💬 Comments

View all comments