Chapter Title : കടുംകെട്ട് 1 [Arrow]
" എന്നൊരു ശബ്ദം പിന്നെ കുറച്ച് നേരത്തേക്ക് എന്റെ ഇടത്തെ ചെവിയിൽ ഒരു മൂളക്കം മാത്രം,
" കൊറേ നേരമായി, തിരക്ക് കൊണ്ടാവും എന്നോർത്ത് ഷമിക്കുമ്പോ ദേഹത്തു കയറി പിടിക്കുന്നോ ഡാ നായെ " എന്നൊക്ക പറഞ്ഞ് അവൾ ചീറുന്നത് അവ്യക്തമായി എനിക്ക് കേൾക്കാം, അതോടെ ബസിൽ നിന്നവരും ഇരുന്നവരും അടക്കം എല്ലാരും എന്റെ നെഞ്ചത്തേക്ക് കയറി ആരൊക്കയോ തള്ളുന്നു, അടിക്കുന്നു, കുത്തിനു പിടിച്ചു പുറത്തേക്ക് വലിക്കുന്നു, തെറി പറയുന്നു എല്ലാം വേറെ ഏതോ ലോകത്ത് എന്നപോലെ ഞാൻ അറിയുന്നു. നന്ദു വന്നു എല്ലാരേം പിടിച്ചു മാറ്റി അവരൊക്കെ എന്തൊക്കയോ പറഞ്ഞു പിന്നെ ബസ് എടുത്ത് പോയി, ഞാനും നന്ദുവും റോഡിൽ നിൽക്കുവാ. അവൻ ഏതാണ്ട് ഒക്കെ ചോദിക്കുന്നുണ്ട്.
" ആ പെണ്ണ് എന്നെ തല്ലി അല്ലേടാ നന്ദു?? "
" എന്താ?? " ഞാൻ ചോദിച്ചത് മനസ്സിലാവാത്തെ പോലെ അവൻ ചോദിച്ചു.
" ആ പീറപെണ്ണ് എന്നെ തല്ലി അല്ലേ ഡാ?? " ഞാൻ അലറി.
"അജു പതുക്കെ ആൾക്കാർ ശ്രദ്ധിക്കുന്നു, നീ അത് വിട് " നന്ദു എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
ഞാൻ ദേഷ്യം കൊണ്ട് അടി മുടി വിറക്കുവായിരിക്കുന്നു, എന്റെ ഇടത്തെ കവിൾ എരിയുണ്ട് അതിനേക്കാൾ പുകച്ചിൽ ആണ് നെഞ്ചിനുള്ളിൽ. ആ സീൻ എന്റെ മനസ്സിലേക്ക് തികട്ടി തികട്ടി വന്നു.
" what the hell, അവൾ എന്നെ തല്ലി അല്ലേ, ആ പീറപെണ്ണ്, അതും അറിയാണ്ട് അവളുടെ ദേഹത്തു പിടിച്ചെന്നും പറഞ്ഞ്, i will show her, I will show
💬 Comments
View all comments