Chapter Title : കടുംകെട്ട് 4 [Arrow]
ഡീ വാതിൽ തുറക്ക്, തുറക്കാൻ " ഞാൻ കൊട്ടി വിളിച്ചു.
" ഇല്ല തുറക്കൂ ല്ല "
" ഡീ, എനിക്ക് ജിമ്മിൽ പോണം ഇപ്പോഴേ വൈകി നീ വാതിൽ തുറന്നെ " ഞാൻ പിന്നേം കൊട്ടി വിളിച്ചു.
" എന്നെ ഈ കോലത്തിൽ കാണാൻ ആഗ്രഹം ഉണ്ടേൽ അങ്ങ് പറഞ്ഞാ പോരെ എന്റെ കെട്ടിയോനെ ഞാൻ വാതിൽ തുറന്നു തരൂല്ലേ? " കളിയാക്കുന്ന ടോണിൽ അങ്ങനെ അവൾ പറഞ്ഞു. പിന്നെ വാതലിന്റെ ലോക്ക് എടുക്കുന്ന ശബ്ദം കേട്ടു.
" തുറന്നിട്ടുണ്ട് കാണണം എങ്കിൽ വാ " അവൾ അകത്തു നിന്ന് പറഞ്ഞു.
"എന്റെ പട്ടിക്ക് കാണണം " എന്നും പറഞ്ഞ് കൊണ്ട് വാലു മുറിഞ്ഞ ദേഷ്യത്തിൽ ഒരു ട്രാക് സൂട്ടും ഇട്ടോണ്ട് ഞാൻ പുറത്തേക്ക് ഇറങ്ങി. ഇവൾക്ക് ഇത് എന്താ പറ്റിയെ?? ഇന്നലെ വരെ കണ്ട പെണ്ണെ അല്ല.
അവളോട് ഉള്ള ദേഷ്യം കൂടി ജിമ്മിലെ പഞ്ചിങ് ബാഗിനോട് തീർത്തു.
" ഇന്ന് ഫുൾ ഫയർഡ് അപ്പ് ആണല്ലോ? " നന്ദു. മറുപടി ഒന്നും കൊടുത്തില്ല, അവന്റെ തോളിൽ കിടന്ന ടർക്കി എടുത്തു വിയർപ്പ് തുടച്ചു.
" നന്ദാ, ഫസ്റ്റ് മാച്ച് ന്റെ ലിസ്റ്റ് വന്നു കേട്ടോ " കോച്ച് ആണ്.
" KG ക്ലബുമായിട്ട് ആണ് ഫസ്റ്റ് ഫയിറ്റ്, ആസ് വീ പ്രെഡിറ്റഡ്, ജോൺ തന്നെ ആണ് നന്ദന്റെ ഒപ്പോണേന്റ്, അർജുന്റെ ഒപ്പോണേന്റ് പുതിയ ആൾ ആണ് ഒരു സുദേവ് " കോച്ച് ചാർട്ട് കാണിച്ചു കൊണ്ട് പറഞ്ഞു. ഞാൻ ആ ചാർട്ട് എടുത്തു
💬 Comments
View all comments