0%

Chapter Title : കടുംകെട്ട് 4 [Arrow]

Author : Arrow Read All Parts 2.9K
നോക്കിയപ്പോ അതിലെ ഫോട്ടോ കണ്ട് ഞാൻ ഒന്ന് ഞെട്ടി. ഇത് അവൻ അല്ലേ?? എല്ലാ കുരിശും കൂടി എന്റെ ജീവിതത്തിലേക്ക് തിരിച്ചു വരുവാണല്ലോ. " എന്താടാ, എന്ത് പറ്റി? " എന്റെ മുഖം മാറിയെന്നു തോന്നികൊണ്ട് ആവണം നന്ദു അങ്ങനെ ചോദിച്ചത്. അവൻ എന്റെ കയ്യിൽ നിന്ന് ആ ചാർട്ട് വാങ്ങി. " ഇത് മറ്റേ അവൻ അല്ലേ ഡാ?? " " ah, ഞാൻ ഇന്നത്തെ പ്രാക്ടീസ് മതിയാക്കി, പോകുവാ " ഞാൻ അവനോടും കോച്ചിനോടും പറഞ്ഞിട്ട് അവിടെ നിന്ന് ഇറങ്ങി.
" അജു ഞാനും വരുന്നു " നന്ദു. അവൻ എന്റെ പുറകെ വന്നു, അവൻ ആണ് ബൈക്ക് എടുത്തത് ഞാൻ പുറകിൽ ഇരുന്ന് പഴയത് ഒക്കെ വീണ്ടും ചിക്കി ചികഞ്ഞു. അന്ന് അവളെ ഹോസ്പിറ്റലിൽ കൊണ്ട് ചെന്ന് ആക്കിയ ശേഷം വല്ലാത്ത കുറ്റബോധം ആയിരുന്നു, ആ അച്ഛന്റെ കണ്ണീരും വാക്കുകളും എന്നെ വല്ലാതെ വേദനിപ്പിച്ചു. അവളോട്‌ ഒരു സോറി പറയണം എന്ന് ഞാൻ വിചാരിച്ചിരുന്നത് ആയിരുന്നു പക്ഷെ ഒരു അവസരം കിട്ടിയില്ല അതിനു ശേഷം എന്നെ കാണുമ്പോഴേ അവൾ ഒഴിഞ്ഞു മാറും പിന്നെ പുറകെ നടന്നു സോറി പറയാൻ മാത്രം മഹാ മഹാമനസ്കൻ ഒന്നും അല്ല. അന്നേരം ആണ് ആ ക്യാമ്പ് വന്നത്. അത്‌ അടുത്ത കുരിശിന്റെ എൻട്രി ആവും എന്ന് ഒരിക്കലും ഓർത്തില്ല. അന്ന് ആ ദിവസം. *** " അർജുൻ, തന്നെ ചാന്ദിനി മിസ്സ്‌ വിളിക്കുന്നുണ്ട്, സ്റ്റാഫ് റൂമിലേക്ക് ഒന്ന് ചെല്ലാൻ പറഞ്ഞു. " ഇന്റർവെൽന് അവന്മാരോട് ഓരോന്ന് പറഞ്

💬 Comments

View all comments