Chapter Title : കടുംകെട്ട് 4 [Arrow]
എന്റെ പൊന്ന് അജു അല്ലേ, നീ അവരെ ഹെല്പ് ചെയ്യുമ്പോൾ നിന്നെ സഹായിക്കാൻ എന്ന പേരിൽ എനിക്ക് അവിടെ വന്നൂടെ, ആ ഗ്യാപ്പിൽ എനിക്ക് ഐഷു ആയിട്ട് ഒട്ടാം, നീ എന്നെ സഹായിക്കില്ലേ?? " കുറുക്കന്റെ കണ്ണ് കോഴികൂട്ടിൽ തന്നെ.
" പിന്നെ നിനക്ക് ആരതിയോട് ക്ഷമ ചോദിക്കാൻ ഈ അവസരം വേണേൽ ഉപയോഗിക്കാം " നന്ദു അത് പറഞ്ഞപ്പോ ഞാൻ ഒന്ന് ഞെട്ടി.
" പിന്നെ ഞാൻ എന്തിനാ അവളോട് സോറി പറയുന്നേ "
" എന്റെ പൊന്ന് മോനെ ഞാൻ നിന്നേ ഇന്നോ ഇന്നലെ യോ കാണുന്നത് അല്ല, ഞാൻ അറിയുന്നുണ്ട് എല്ലാം " അവൻ അത് പറഞ്ഞപ്പോ ഞാൻ കൂടുതൽ ഒന്നും പറഞ്ഞില്ല.
ഒരു മാസം കഴിഞ്ഞു, നാടക പ്രാക്ടീസ് തകൃതിയായി നടക്കുവാണ്, ആരതി ആണ് നായിക, ഓൾടെ ആക്ടിങ് ഒക്കെ കൊള്ളാം ഒരു ചേല് ഒക്കെ ഉണ്ട്, നന്ദു അവന്റെ ഉദ്ദേശം വെടിപ്പ് ആയി നടത്തുന്നുണ്ട്, അവനും ഐഷു വും ഏകദേശം സെറ്റ് ആയി. ഞാൻ ആരതിയോട് സോറി പറയുന്നത് പോയിട്ട് ഒന്ന് സംസാരിക്കാൻ പോലും പോയില്ല. അവസാനം ഞങ്ങൾ എല്ലാം കൂടി കെട്ടി പെറുക്കി ക്യാമ്പ്ന് പുറപ്പെട്ടു.
Sn കോളേജ് ആണ് ക്യാമ്പ് ഹോസ്റ്റ് ചെയ്തത്. ഞങ്ങൾ ചാന്ദിനി മിസ്സും സൈമൺ സറും അടക്കം ഒരു ഇരുപതു പേരോളം ഉണ്ട്, കോളേജ് ബസിൽ ആണ് പോയത്. അവിടെ ചെന്നപ്പോ പരുപാടി കണ്ടറ്റ് ചെയുന്നത് എനിക്ക് പരിചയം ഉള്ള ആൾക്കാർ ആണ്. ആശാന്റെ ഒരു ആർട്ട് ഗാലറി നടത്തിയ സമയത്തു പരിചയപെട്ടത്
💬 Comments
View all comments