Chapter Title : കടുംകെട്ട് 4 [Arrow]
ആണ്. അത് കൊണ്ട് തന്നെ ഉള്ളതിൽ ബെസ്റ്റ് റൂം ഞങ്ങൾ സെറ്റ് ആക്കി.
ക്യാമ്പിംഗ് ഒക്കെ നന്നായിരുന്നു, രണ്ടു ദിവസം കഴിഞ്ഞത് അറിഞ്ഞില്ല. ഞാൻ നോക്കുമ്പോൾ നന്ദു ഫോണിൽ കുത്തി കൊണ്ട് ഇരിക്കുവാണ്. ചെന്ന് നോക്കിയപ്പോ ഐഷു ന് ടെക്സ്റ്റ് ചെയ്തു കളിക്കുവാ.
" നാണം ഇല്ലാല്ലോ ഫുൾടൈം ഇങ്ങനെ കുറുകാൻ " ഞാൻ അവനെ കളിയാക്കി.
"ഒന്ന് പോയെടാ ഇതൊക്കെ ഒരു കലയാണ്. അതൊന്നും നിനക്ക് പറഞ്ഞാ മനസ്സിലാവില്ല."
" പിന്നേ കലയല്ല കൊലയാണ് തേങ്ങാ കൊല "
" ഒഞ്ഞു പോട, ഐഷു നെ വളക്കാൻ എനിക്ക് അതികം ടൈം വേണ്ടി വന്നില്ല, നിനക്ക് ഇതേ വരെ ആരതിയോട് ഒന്ന് സംസാരിക്കാൻ പോലും പറ്റിയില്ലല്ലോ "
" ഞാൻ എന്താ അവളോട് സംസാരിക്കുന്നെ?? "
" പൊന്ന് മോനെ കിടന്നുരുളാതെ ഞാൻ കാണുന്നണ്ട് എല്ലാം " അവൻ അത് കൂടി പറഞ്ഞപ്പോ എനിക്ക് വാശി കേറി.
" എന്നാ നീ വാ ഞാൻ അവളോട് മിണ്ടി കാണിച്ചു തരാം "
" എനിക്ക് കാണുകയൊന്നും വേണ്ട നീ പോയി സംസാരിചിട്ട് വാ ഞാൻ ഇവിടെ കാണും" അവൻ അതും പറഞ്ഞു പിന്നേം ഫോണിൽ കുത്തി.
ഞാൻ വേഗം പുറത്ത് ഇറങ്ങി അവളെ തപ്പി. ഒരു രണ്ടു റൗണ്ട് ആ കോളേജിൽ കറങ്ങിയതിന്റെ ഒടുക്കം അവളെ കണ്ടു, അവളും രണ്ടു പെൺപിള്ളേരും കൂടി ഒരു മരച്ചുവട്ടിൽ ഇരുന്നു സംസാരിക്കുന്നു. എന്നെ കണ്ടതും അവൾ എഴുന്നേറ്റു.
" ആരതി, പോവരുത് എനിക്ക് സംസാരിക്കാൻ ഉണ്ട് "
"
💬 Comments
View all comments