0%

Chapter Title : കടുംകെട്ട് 6 [Arrow]

Author : Arrow Read All Parts 1547
കയ്യിലെ പിടി വിട്ടു. ഞാൻ രണ്ടു കയ്യ് കൊണ്ടും മാറ് മറച്ചു താഴേക്ക് ചടഞ് ഇരുന്നു. " ആരതി " എന്ന് വിളിച്ച് അയാൾ എന്റെ ഷോൾഡറിൽ കയ്യ് വെച്ചു. " തൊട്ട് പോവരുത് " എന്നിൽ നിന്ന് ഒരു അലർച്ച പുറത്ത് വന്നു. പെട്ടന്ന് ബലിഷ്‌ഠമായ രണ്ടു കൈകൾ എന്റെ രണ്ടു ഷോൾഡറിലും ചേർത്ത് പിടിച്ചു. അയാൾ ആണെന്ന് ഓർത്ത് ദേഷ്യത്തിൽ എന്തൊക്കയോ പറയാൻ പോവുകയായിരുന്ന ഞാൻ ആ മുഖം കണ്ട് ഒന്നും മിണ്ടാൻ ആവാതെ നിന്ന് പോയി. എന്താണ് എനിക്ക് പറ്റിയത് എന്ന് അറിയില്ല, എന്തേലും മനസ്സിലാവുന്നതിന് മുൻപ് അയാൾ ഇട്ടിരുന്ന ഷർട്ട് ഊരി എന്നെ പുതപ്പിച്ചു. അന്നേരം എന്നിൽ ഉണ്ടായിരുന്ന ദേഷ്യവും പേടിയും സങ്കടവും ഒക്കെ എവിടെയോ പോയി മറഞ്ഞു. പരിചയം ഉള്ള എനിക്ക് ഏറെ പ്രീയപ്പെട്ട ആരുടെയോ സുരക്ഷിതമായ കൈകൾക്ക് ഉള്ളിൽ ആണ് ഞാൻ എന്ന ഒരു തോന്നൽ. എന്റെ മുന്നിൽ നിൽക്കുന്ന ഈ മനുഷ്യൻ ആരാണ് എന്താണ് എന്ന് എനിക്ക് അറിയില്ല, ഇതിന് മുൻപ് ഒരിക്കൽ പോലും കണ്ടിട്ട് കൂടി ഇല്ല, എന്നിട്ട് പോലും ഈ കൈകൾക്ക് ഉള്ളിൽ ഞാൻ സുരക്ഷിത ആണ് എന്ന് ആരോ പറയുംപോലെ. ഒരുതരത്തിൽ എന്റെ അച്ഛന്റെ അടുത്ത് നിന്ന് എനിക്ക് കിട്ടുന്ന അതേ സുരക്ഷിതത്വം എനിക്ക് ഇയാളിൽ നിന്ന് കിട്ടുന്നുണ്ട്.
ഓരോന്ന് ആലോചിച് അങ്ങനെ എത്ര നേരം അന്തം വിട്ടു നിന്നു എന്ന് എനിക്ക് അറിയില്ല, സ്വബോധം വന്നപ്പോൾ അയാൾ എന്റെ മുന്നിൽ ഉണ്ടായിരുന്നില്ല. ഞാൻ ഞെട്ടി ചുറ്റും നോക്കി, നേരത്തെ അവിടെ ഉണ്ടായിരുന്നതിനേക്കാൾ ഇരട്ടി ആളുകൾ അപ്പൊ അവിടെ ഉണ്ടായിരുന്നു. ഞാൻ നോക്കുബോൾ അജു എന്ന അർജുൻ ഞങ്ങളുടെ കോളേജിലെ കിരീടം വെക്കാത്ത രാജാവ്, നിലത്ത് വായിൽ നിന്നും മൂക്കിൽ നിന്നും ഒക്കെ ചോര ഒലിപ്പിച്ചു ഇരിക്കുന്നു ഇത്തിരി മുന്നേ എന്നെ ചേർത്ത് പിടിച്ച ആ മനുഷ്യൻ അയാളെ കോളറിന് പിടിച്ചുയർത്തി മുഷ്ട്ടി ചുരുട്ടി ഇടിക്കാൻ പോണു. എന്തോ ആ കാഴ്ച എനിക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു. ഉള്ളിൽ ഒരു വിങ്ങൽ പോലെ. " മതി, നിർത്ത് " ഞാൻ പോലും അറിയാതെ അലറി, ആ ഇടി പുള്ളിയുടെ മുഖത്തു തൊടാതെ നിന്നു. പിന്നെ രണ്ടുപേരും എന്നെ ഒന്ന് നോക്കി. ” പെണ്ണുങ്ങളോട് മര്യാദയ്ക്ക് പെരുമാറാൻ അറിയാത്തവർ. ഞാൻ ഏറ്റവും വെറുക്കുന്നത് ആ ടൈപ്പ് ആളുകളെ

💬 Comments

View all comments