Chapter Title : കടുംകെട്ട് 6 [Arrow]
ആണ്, അങ്ങനെ ഉള്ളവരെ കാണുന്നത് തന്നെ വല്ലാത്ത ഇറിറ്റേഷൻ ആണ് സൊ ഇനി നിന്നെ എന്റെ മുന്നിൽ കണ്ട് പോവരുത്. പ്ലീസ് റെസ്‌പെക്ട് വുമൺ man ” ഒരു ചിരിയോടെ പുള്ളിയോട് ഇത്രയും പറഞ്ഞിട്ട് ആ മനുഷ്യൻ എഴുന്നേറ്റു. പിന്നെ അധികാരത്തോടെ എന്റെ കയ്യിൽ പിടിച്ചു നടന്നു. എന്താണ് നടക്കുന്നത് എന്ന് ഞാൻ മനസിലാക്കിയപ്പോഴേക്കും ഞങ്ങൾ കോളേജിന്റെ എൻട്രൻസ് ന്റെ അടുത്ത് ഉള്ള പാർക്കിംഗ് ഏരിയയിൽ എത്തി ഇരുന്നു. ഞാൻ യാന്ത്രികമായി ആയി കൂടെ പോന്നു.
" ഞാൻ സുദേവ്, സുദേവ് സാഗർ. തന്റെ പേര് എന്താ " പുള്ളി അത് പറഞ്ഞപ്പോ ഓരോന്ന് ആലോചിച്ചു നിന്ന ഞാൻ ഒന്ന് ഞെട്ടി. എനിക്ക് എന്താണ് സംഭവിക്കുന്നത്.
" ആ.. ആരതി " ചെറിയ വിക്കലോടെ ഞാൻ പറഞ്ഞു. അത് കെട്ട് പുള്ളി ഒന്ന് പുഞ്ചിരിച്ചു.
" എന്നാൽ ആരതി വണ്ടിയിൽ കയറു " ഷെഡിൽ നിന്ന് ഒരു ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു കൊണ്ട് അയാൾ പറഞ്ഞു.
' സുദേവ്, ദേവൻ, ദേവേട്ടൻ' ഇങ്ങനെ ആ പേര് മനസ്സിൽ ഉരുവിട്ടിരുന്നു കൊണ്ടിരുന്ന ഞാൻ ദേവേട്ടൻ അത് പറഞ്ഞപ്പോൾ ഒന്ന് മൂളിയിട്ട് ഒന്നും ആലോചിക്കാതെ ആ ബുള്ളറ്റിന്റെ പുറകിൽ കയറി. എന്താണ് ഞാൻ ചെയ്തത് എന്ന തിരിച്ചറിവ് വന്നപ്പോഴേക്കും ദേവേട്ടൻ വണ്ടി എടുത്തിരുന്നു, ഒരു പരിചയവും ഇല്ലാത്ത ഒരാളുടെ പുറകിൽ മറുത്ത് ഒരക്ഷരം പോലും പറയാതെ കയറി പോയിരിക്കുന്നു. ദേവേട്ടൻ എന്നെ പറ്റി എന്ത് വിചാരിക്കും എന്നാ
ചിന്തയാണ് എന്നെ കൂടുതൽ അലട്ടിയത്. എങ്കിലും ഞാൻ വണ്ടി നിർത്താൻ ഒന്നും പറഞ്ഞില്ല. ഒരിത്തിരി അകലം ഇട്ട് ആ വണ്ടിയുടെ പുറകിൽ ഇരുന്നു. സത്യത്തിൽ ഈ യാത്ര ഞാനും ഇഷ്ട്ടപ്പെടുന്നുണ്ട്. കുറച്ച് സമയം കൊണ്ട് തന്നെ ഈ മനുഷ്യൻ എനിക്ക് വല്ലാത്ത ഒരു റിലീഫ് തന്നിരിക്കുന്നു. മനസ്സിൽ ഒക്കെ ശരിക്കും ശാന്തം ആയത് പോലെ ഒരു തോന്നൽ.
" ഹാ, ആരതി ഇറങ്ങിക്കോ സ്ഥലം എത്തി " ദേവേട്ടൻ വണ്ടി ഒതുക്കി നിർത്തിയിട്ട് പറഞ്ഞു. ഞാൻ ഇറങ്ങി, ചുറ്റും ഒന്ന് നോക്കി. ഒരു ടെക്സ്റ്റൈൽ ഷോപ്പ് ന്റെ മുന്നിൽ ആണ് ഞങ്ങൾ. വാ എന്ന് പറഞ്ഞു കൊണ്ട് ദേവേട്ടൻ മുന്നോട്ട് നടന്നു. ഒരുപക്ഷെ എനിക്ക് ഡ്രസ്സ് വാങ്ങിക്കാൻ ആവും എന്റെ കുർത്ത കീറിയല്ലോ. ഞാൻ ഒരുനിമിഷം ശങ്കിച്ചു നിന്നു.
" ദേവേട്ടാ " പിന്നേ ഞാൻ
💬 Comments
View all comments