Chapter Title : കടുംകെട്ട് 6 [Arrow]
പതിയെ പുള്ളിയെ വിളിച്ചു. ആ വിളി കേട്ടു അത്ഭുതത്തോടെ എന്നെ ദേവേട്ടൻ നോക്കി. ഞാൻ എന്താ എന്ന് ചോദിക്കും പോലെ ദേവേട്ടനെ നോക്കി.
" ഏയ്, ഒന്നൂല്ല, താൻ ദേവേട്ടാ എന്ന് വിളിച്ചപ്പോ... I’m just..
ദേവൻ, എന്റെ അമ്മയും മുത്തശ്ശിയും മാത്രേ ആ പേരിൽ എന്നെ വിളിക്കാറുള്ളു. ബാക്കി എല്ലാരും സുധി എന്നാ വിളിക്കുന്നെ, പിന്നെ കോളേജിൽ മിക്കവാറും എല്ലാരും സഖാവ്, എന്നും സൊ പെട്ടന്ന് താൻ അങ്ങനെ വിളിച്ചപ്പോൾ... " ദേവേട്ടൻ അത് പറഞ്ഞപ്പോൾ ഞാൻ എന്താ പറയേണ്ടത് എന്ന് അറിയാതെ നിന്നു പോയി. സത്യത്തിൽ എന്തോ എനിക്ക് അങ്ങനെ വിളിക്കാൻ ആണ് തോന്നിയത്.
" I’m സോറി, എനിക്ക് അറിയില്ലായിരുന്നു. ഞാനും ഇനി സഖാവേ എന്ന് വിളിച്ചോളാം " ഞാൻ അത് പറഞ്ഞപ്പോ ദേവേട്ടൻ പൊട്ടിച്ചിരിച്ചു..
" അത് വേണ്ട, താൻ ആദ്യം എന്നെ ദേവേട്ടാ എന്ന് അല്ലേ വിളിച്ചത് അങ്ങനെ തന്നെ തുടർന്നാൽ മതി. കേൾക്കാൻ ഒരു സുഖം ഒക്കെ ഉണ്ട്. " ദേവേട്ടൻ അത് പറഞ്ഞപ്പോ ഞാൻ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.
“അല്ല താൻ എന്തിനാ വിളിച്ചേ ?? “ ദേവേട്ടൻ.
“ എന്തിനാ ഇവിടെ നിർത്തിയെ??, എനിക്ക് ഡ്രസ്സ് എടുക്കാൻ ആണോ? അത് വേണ്ട ദേവേട്ടാ “ ഞാൻ മടിച് മടിച്ചു പറഞ്ഞു. ഒരു പൊട്ടിച്ചിരി ആയിരുന്നു ദേവേട്ടന്റെ മറുപടി.
“ താൻ അതോർത്തു തലപുണ്ണാക്കണ്ട. അടുത്ത ആഴ്ച എന്റെ പെങ്ങളുടെ bday ആണ്. തനിക്ക് ഏകദേശം അവളുടെ നിറവും ഹൈറ്റും ഒക്കെ ആ അവൾക്ക് ഒരു ഗിഫ്റ്റ് വാങ്ങാൻ എന്നെ ഒന്ന് ഹെല്പ് ചെയ്യണം അതിനാ ഇങ്ങോട്ട് കൊണ്ട് വന്നത്.
ഞാൻ നേരത്തെ സഹായിച്ചതിന് ഒരു പ്രത്യുപകാരം അങ്ങനെ കൂട്ടിയാൽ മതി. എന്തേയ്?? " ദേവേട്ടൻ അത് പറഞ്ഞപ്പോ ഞാൻ ചെറുതായി ഒന്ന് ചമ്മി. ഒന്നും മിണ്ടാതെ ദേവേട്ടന്റെ പുറകെ പോയി. കടയിൽ തിരക്ക് അങ്ങനെ തിരക്ക് ഒന്നും ഉണ്ടായിരുന്നില്ല.
" ശിവേട്ടൻ ഇല്ലേ?? " കടയിൽ ഉണ്ടായിരുന്ന പെണ്ണിനോട് ദേവേട്ടൻ ചോദിച്ചു.
" ഇല്ല സ്റ്റോക്ക് എടുക്കാൻ പോയിരിക്കുവാ " അവർ മറുപടി കൊടുത്തു. പിന്നെ അവർ എന്നെ ഒരുമാതിരി നോട്ടം നോക്കി. കാര്യം എന്താണ് എന്ന് എനിക്ക് മനസ്സിലായില്ല.
" അനിയത്തി എങ്ങനെത്തെ ഡ്രസ്സ് ഒക്കെയാ ഇടാറ്? " ഞാൻ ദേവേട്ടനോട് ചോദിച്ചു.
" അങ്ങനെ ഒക്കെ
💬 Comments
View all comments