Chapter Title : കടുംകെട്ട് 6 [Arrow]
ആലോചിക്കാതെ ആ ബുള്ളറ്റിന്റെ പുറകിൽ കയറി. എന്താണ് ഞാൻ ചെയ്തത് എന്ന തിരിച്ചറിവ് വന്നപ്പോഴേക്കും ദേവേട്ടൻ വണ്ടി എടുത്തിരുന്നു, ഒരു പരിചയവും ഇല്ലാത്ത ഒരാളുടെ പുറകിൽ മറുത്ത് ഒരക്ഷരം പോലും പറയാതെ കയറി പോയിരിക്കുന്നു. ദേവേട്ടൻ എന്നെ പറ്റി എന്ത് വിചാരിക്കും എന്നാ
ചിന്തയാണ് എന്നെ കൂടുതൽ അലട്ടിയത്. എങ്കിലും ഞാൻ വണ്ടി നിർത്താൻ ഒന്നും പറഞ്ഞില്ല. ഒരിത്തിരി അകലം ഇട്ട് ആ വണ്ടിയുടെ പുറകിൽ ഇരുന്നു. സത്യത്തിൽ ഈ യാത്ര ഞാനും ഇഷ്ട്ടപ്പെടുന്നുണ്ട്. കുറച്ച് സമയം കൊണ്ട് തന്നെ ഈ മനുഷ്യൻ എനിക്ക് വല്ലാത്ത ഒരു റിലീഫ് തന്നിരിക്കുന്നു. മനസ്സിൽ ഒക്കെ ശരിക്കും ശാന്തം ആയത് പോലെ ഒരു തോന്നൽ.
" ഹാ, ആരതി ഇറങ്ങിക്കോ സ്ഥലം എത്തി " ദേവേട്ടൻ വണ്ടി ഒതുക്കി നിർത്തിയിട്ട് പറഞ്ഞു. ഞാൻ ഇറങ്ങി, ചുറ്റും ഒന്ന് നോക്കി. ഒരു ടെക്സ്റ്റൈൽ ഷോപ്പ് ന്റെ മുന്നിൽ ആണ് ഞങ്ങൾ. വാ എന്ന് പറഞ്ഞു കൊണ്ട് ദേവേട്ടൻ മുന്നോട്ട് നടന്നു. ഒരുപക്ഷെ എനിക്ക് ഡ്രസ്സ് വാങ്ങിക്കാൻ ആവും എന്റെ കുർത്ത കീറിയല്ലോ. ഞാൻ ഒരുനിമിഷം ശങ്കിച്ചു നിന്നു.
" ദേവേട്ടാ " പിന്നേ ഞാൻ പതിയെ പുള്ളിയെ വിളിച്ചു. ആ വിളി കേട്ടു അത്ഭുതത്തോടെ എന്നെ ദേവേട്ടൻ നോക്കി. ഞാൻ എന്താ എന്ന് ചോദിക്കും പോലെ ദേവേട്ടനെ നോക്കി.
" ഏയ്, ഒന്നൂല്ല, താൻ ദേവേട്ടാ എന്ന് വിളിച്ചപ്പോ... I’m just..
ദേവൻ, എന്റെ അമ്മയും മുത്തശ്ശിയും മാത്രേ ആ പേരിൽ എന്നെ വിളിക്കാറുള്ളു. ബാക്കി എല്ലാരും സുധി എന്നാ വിളിക്കുന്നെ, പിന്നെ കോളേജിൽ മിക്കവാറും എല്ലാരും സഖാവ്, എന്നും സൊ പെട്ടന്ന് താൻ അങ്ങനെ വിളിച്ചപ്പോൾ... " ദേവേട്ടൻ അത് പറഞ്ഞപ്പോൾ ഞാൻ എന്താ പറയേണ്ടത് എന്ന് അറിയാതെ നിന്നു പോയി. സത്യത്തിൽ എന്തോ എനിക്ക് അങ്ങനെ വിളിക്കാൻ ആണ് തോന്നിയത്.
" I’m സോറി, എനിക്ക് അറിയില്ലായിരുന്നു. ഞാനും ഇനി സഖാവേ എന്ന് വിളിച്ചോളാം " ഞാൻ അത് പറഞ്ഞപ്പോ ദേവേട്ടൻ പൊട്ടിച്ചിരിച്ചു..
" അത് വേണ്ട, താൻ ആദ്യം
💬 Comments
View all comments