0%

Chapter Title : കടുംകെട്ട് 6 [Arrow]

Author : Arrow Read All Parts 1552
എന്നെ ദേവേട്ടാ എന്ന് അല്ലേ വിളിച്ചത് അങ്ങനെ തന്നെ തുടർന്നാൽ മതി. കേൾക്കാൻ ഒരു സുഖം ഒക്കെ ഉണ്ട്. " ദേവേട്ടൻ അത് പറഞ്ഞപ്പോ ഞാൻ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. “അല്ല താൻ എന്തിനാ വിളിച്ചേ ?? “ ദേവേട്ടൻ. “ എന്തിനാ ഇവിടെ നിർത്തിയെ??, എനിക്ക് ഡ്രസ്സ്‌ എടുക്കാൻ ആണോ? അത് വേണ്ട ദേവേട്ടാ “ ഞാൻ മടിച് മടിച്ചു പറഞ്ഞു. ഒരു പൊട്ടിച്ചിരി ആയിരുന്നു ദേവേട്ടന്റെ മറുപടി. “ താൻ അതോർത്തു തലപുണ്ണാക്കണ്ട. അടുത്ത ആഴ്ച എന്റെ പെങ്ങളുടെ bday ആണ്. തനിക്ക് ഏകദേശം അവളുടെ നിറവും ഹൈറ്റും ഒക്കെ ആ അവൾക്ക് ഒരു ഗിഫ്റ്റ് വാങ്ങാൻ എന്നെ ഒന്ന് ഹെല്പ് ചെയ്യണം അതിനാ ഇങ്ങോട്ട് കൊണ്ട് വന്നത്.
ഞാൻ നേരത്തെ സഹായിച്ചതിന് ഒരു പ്രത്യുപകാരം അങ്ങനെ കൂട്ടിയാൽ മതി. എന്തേയ്?? " ദേവേട്ടൻ അത് പറഞ്ഞപ്പോ ഞാൻ ചെറുതായി ഒന്ന് ചമ്മി. ഒന്നും മിണ്ടാതെ ദേവേട്ടന്റെ പുറകെ പോയി. കടയിൽ തിരക്ക്‌ അങ്ങനെ തിരക്ക് ഒന്നും ഉണ്ടായിരുന്നില്ല. " ശിവേട്ടൻ ഇല്ലേ?? " കടയിൽ ഉണ്ടായിരുന്ന പെണ്ണിനോട് ദേവേട്ടൻ ചോദിച്ചു. " ഇല്ല സ്റ്റോക്ക് എടുക്കാൻ പോയിരിക്കുവാ " അവർ മറുപടി കൊടുത്തു. പിന്നെ അവർ എന്നെ ഒരുമാതിരി നോട്ടം നോക്കി. കാര്യം എന്താണ് എന്ന് എനിക്ക് മനസ്സിലായില്ല. " അനിയത്തി എങ്ങനെത്തെ ഡ്രസ്സ്‌ ഒക്കെയാ ഇടാറ്? " ഞാൻ ദേവേട്ടനോട് ചോദിച്ചു. " അങ്ങനെ ഒക്കെ ചോദിച്ചാൽ അവൾ എല്ലാ ടൈപ്പ് ഡ്രസ്സ്‌ കളും ഇടും. നോർമൽ, നടൻ ഡ്രെസ്സും അത്യാവശ്യം മോഡൽ ഡ്രസ്സും ഒക്കെ അവൾ ഇടും. എനിക്ക് ഈ ലേഡീസ് ന്റെ ഡ്രസ്സ്‌ ഒന്നും അങ്ങനെ സെലക്ട് ചെയ്തു ശീലം ഇല്ല താൻ ഒരു നല്ല ഡ്രസ്സ്‌ നോക്കി എടുക്ക്. എനിക്ക് അറിയാം എങ്കിൽ ഞാൻ തന്നെ വാങ്ങുല്ലേ, തന്റെ സഹായം ചോദിക്കണ്ട ആവശ്യം ഇല്ലല്ലോ? " എന്നെ കളിയാക്കുന്ന പോലെ ദേവേട്ടൻ ചോദിച്ചു. ഞാൻ കുശുമ്പ് കുത്തുന്ന പോലെ കാണിച്ചിട്ട്, ആ ചേച്ചിയോട് ലേഡീസ് കലക്‌ഷൻ കാണിക്കാൻ

💬 Comments

View all comments