0%

Chapter Title : കടുംകെട്ട് 6 [Arrow]

Author : Arrow Read All Parts 1553
പറഞ്ഞു. കുറച്ച് അധിക നേരത്തെ ശ്രമഫലമായി, ഞങ്ങൾ ഒരു പിങ്കും ബ്ലാക്കും കോമ്പിനേഷൻ ഉള്ള ലെഹങ്ക സെലക്ട്‌ ചെയ്തു. " എന്നാ ഇത് പാക്ക് ചെയ്തോ, പിന്നെ ലേഡീസ് മോഡൽ ഷർട്ട്സ് ഉണ്ടോ? " ദേവേട്ടൻ. " ഉണ്ടെല്ലോ, ഈ സൈസ് തന്നെ ആണോ? " അവർ. ദേവേട്ടൻ അതേന്ന് പറഞ്ഞപ്പോൾ ആ ചേച്ചി ഷർട്ട്കൾ എടുത്തു കാണിച്ചു. "ഇത് കൊള്ളാവോ?? " ദേവേട്ടൻ അതിൽ നിന്ന് ക്രീം കളറിൽ ഉള്ള ഒരു ഷർട്ട് എടുത്ത് കാട്ടിയിട്ട് എന്നോട് ചോദിച്ചു. കൊള്ളാം എന്ന് ഞാൻ തലയാട്ടി. സത്യത്തിൽ എനിക്ക് ആ ഷർട്ട് ശരിക്കും ഇഷ്ടം ആയിരുന്നു. ദേവേട്ടന് നല്ല സെലെക്ഷൻ ഉണ്ട്. " എന്നാ ഇത് ബില്ല് ചെയ്തേക്ക് " ദേവേട്ടൻ ആ ചേച്ചിയോട് പറഞ്ഞു. " ഇന്നാ ട്രയൽ റൂമിൽ പോയി ഈ ഷർട്ട് ഇട്ടോണ്ട് വാ നമുക്ക് പോവാം " ബില്ല് ചെയ്തു കഴിഞ്ഞപ്പോൾ ആ ഷർട്ട് എന്റെ നേരെ നീട്ടി ദേവേട്ടൻ പറഞ്ഞു. ഞാൻ മനസ്സിലാവാത്തത് പോലെ ദേവേട്ടനെ നോക്കി.
" എന്നാ നോക്കി നിൽക്കുവാ, താൻ പോയി ഇത് ഇട്ടിട്ട്, എന്റെ ഷർട്ട് എനിക്ക് തിരിച്ചു താ, പുത്തൻ ഷർട്ട് ആണ് മോളെ കൂട്ടുകാർ ചോദിച്ചിട്ട് പോലും കൊടുത്തിട്ടില്ല " ദേവേട്ടൻ അത് പറഞ്ഞപ്പോൾ ആണ് ഞാൻ ഇപ്പൊ എന്റെ ഡ്രസ്സ്‌ നു പുറമെ ദേവേട്ടന്റെ ഷർട്ട് ആണ് ഇട്ടിരിക്കുന്നത് എന്ന് ഞാൻ ഓർത്തത്. എനിക്ക് അത് അത്യാവശ്യം വലുത് ആണ് ഒരുമാതിരി ളോഹ പോലെ കിടക്കുന്നു. ദേവേട്ടൻ ആണേൽ ഒരു ബ്ലാക്ക് ജേഴ്‌സി പോലത്തെ ബനിയൻ ആണ് ഇട്ടിരിക്കുന്നത്. ദേവേട്ടന്റെ പറച്ചലിലും എന്റെ നിപ്പും ഒക്കെ കണ്ട് ആ ചേച്ചി ആണേൽ നല്ല ചിരി. ഇനിയും വാലു മുറിയാൻ വയ്യാത്ത കൊണ്ട് ഞാൻ വേഗം ആ ഷർട്ട് വാങ്ങി ട്രയൽ റൂമിലേക്ക്‌ പോയി. ദേവേട്ടന്റെ ഷർട്ട് ഊരി. ഞാൻ ജീൻസും കുർത്ത മോഡൽ ടോപ്പും ആണ് ധരിച്ചിരുന്നത്. എന്റെ ടോപ്പും ഊരി മാറ്റി പിന്നെ ദേവേട്ടൻ വാങ്ങി തന്ന ഷർട്ട് ധരിച്ചു.

💬 Comments

View all comments