0%

Chapter Title : കടുംകെട്ട് 6 [Arrow]

Author : Arrow Read All Parts 1554
തളന്നു കിടക്കുന്ന കംഫർട്ടബിൾ ആയ മെറ്റീരിയൽ ആണ്. സ്ലീവ് കുറച്ച് മടക്കി, ഇൻചെയ്ത് അല്പം വലിച്ചു മടക്കി ഇട്ടു, കണ്ണാടിയുടെ മുന്നിൽ നിന്ന് തിരിഞ്ഞും മറിഞ്ഞും നോക്കി. ദേവേട്ടന്റെ സെലക്ഷൻ കൊള്ളാം നല്ലത് പോലെ ചേരുന്നുണ്ട്. ഞാൻ പുറത്ത് ഇറങ്ങി, എങ്ങനെ ഉണ്ട് എന്ന് ചോദിക്കും പോലെ ദേവേട്ടനെ നോക്കി. പുള്ളി സൂപ്പർ ആണ് എന്ന് കയ്യ് കൊണ്ട് കാണിച്ചു. ആ ചേച്ചിയും നന്നായി ചേരുന്നുണ്ട് എന്ന് പറഞ്ഞു. ഞാൻ ദേവേട്ടന്റെ ഷർട്ട് തിരിച്ചു കൊടുത്തു. ഒരല്പം പോലും മടി കാണിക്കാതെ പുള്ളി ആ ഷർട്ട് ഉടനെ തന്നെ ഇട്ടു. അന്നേരം ആ ചേച്ചി എന്നെ നോക്കി ഒരു കള്ള ചിരി ചിരിച്ചു. ഞാൻ എന്തോ പോലെ ആയി. പിന്നെ ഒരു കവർ വാങ്ങി ഞാൻ മാറിയ ഡ്രെസ് അതിൽ ഇട്ട്, വാങ്ങിയ ഡ്രസ്സും എടുത്ത് ഞങ്ങൾ പുറത്ത് ഇറങ്ങി. " ആരതിക്ക് ഇപ്പൊ തന്നെ കോളേജിൽ പോണം എന്ന് നിർബന്ധം ഉണ്ടോ?? " വാച്ചിൽ ടൈം നോക്കിയിട്ട് ദേവേട്ടൻ എന്നോട് ചോദിച്ചു. ഞാൻ എന്താ കാര്യം എന്ന് ചോദിക്കും പോലെ സംശയത്തിൽ ദേവേട്ടനെ നോക്കി. " എടോ, അതേ എനിക്ക് ഇന്ന് ഒരു മീറ്റിങ് ഉണ്ട്, തന്നെ കോളജിൽ കൊണ്ട് ചെന്ന് വിട്ടിട്ട് തിരികെ വീട്ടിൽ വന്നു ഫുഡ്‌ കഴിക്കാൻ നിന്നാൽ മീറ്റിംഗ്ന് ടൈംൽ എത്താൻ പറ്റില്ല, ഇന്ന് ഫുഡ്‌ കഴിക്കാൻ വീട്ടിൽ ചെന്നില്ലേൽ അമ്മ അടുക്കള അടക്കും ഞാൻ ഒന്ന് രണ്ടു ദിവസത്തേക്ക് പട്ടിണി ആവും, സൊ നമുക്ക് എന്റെ വീട്ടിൽ കയറി ഫുഡ്‌ കൂടി കഴിച്ചിട്ട് കോളേജിൽ പോവാം എന്ത് പറയുന്നു?? " ദേവേട്ടൻ അത് പറഞ്ഞപ്പോൾ ഞാൻ ഒന്നും പറയാതെ മടിച്ചു നിന്നു. " താൻ പേടിക്കണ്ട ഡോ ഞാൻ തന്നെ ഒന്നും ചെയ്യാൻ പോണില്ല. വീട്ടിൽ എന്റെ അമ്മ ഒക്കെ ഉണ്ട് ആൾ ഒരു പാവം പ്രൊഫസർ ആണ്. ഇപ്പൊ പണി രാജി വെച്ച് വെറുതെ വീട്ടിൽ ഇരിക്കുന്നു മടിച്ചി. അപ്പൊ അതിൽ വേറെ തർക്കം ഒന്നും ഇല്ല താൻ വരുന്നു

💬 Comments

View all comments