0%

Chapter Title : കടുംകെട്ട് 6 [Arrow]

Author : Arrow Read All Parts 1555
ഫുഡ്‌ കഴിക്കുന്നു ഒരുമിച്ച് തിരികെ പോവുന്നു " " എന്താടോ, തനിക്ക് എന്നെ വിശ്വാസം ഇല്ലേ?? " ഞാൻ ഒന്നും മിണ്ടാതെ നിന്നത് കൊണ്ട് ആവും ദേവേട്ടൻ അങ്ങനെ ചോദിച്ചത്. പിന്നെ കൂടുതൽ നേരം മടിച്ചു നിന്നില്ല. രണ്ടും കൽപ്പിച്ചു ഞാൻ വണ്ടിയിൽ കയറി. ദേവേട്ടൻ ഒരു പുഞ്ചിരി യോടെ വണ്ടി എടുത്തു. ഒരു പതിനഞ്ചു മിനിറ്റ് തികച്ച് എടുത്തില്ല, അത്യാവശ്യം വലിയ ഒരു രണ്ടും നില വീടിന്റെ മുന്നിൽ വണ്ടി വന്നു നിന്നു. ഞങ്ങൾ ഇറങ്ങി, ദേവേട്ടൻ ചെന്ന് കോളിങ് ബെൽ അടിച്ചു. കുറച്ച് നേരം കഴിഞ്ഞിട്ടും ആരും വന്നില്ല.
"മിക്കവാറും വല്ല സീരിയലും കണ്ട് ഇരിക്കുകയാവും " എന്നും പറഞ്ഞു ദേവേട്ടൻ കോളിംഗ് ബെല്ലിൽ അമർത്തി പിടിച്ചു. വാതിൽ തുറന്നു. " ടാ ചെറുക്കാ അതിൽ നിന്ന് കയ്യ് എടുക്ക്. ചെവി പൊട്ടുന്നു... നീ എന്താ കൊച്ചു കുഞ്ഞ് വല്ലതും ആണോ കോളിംഗ് ബെല്ലിൽ കളിക്കാൻ ?? " അമ്മ ദേവേട്ടനെ വഴക്ക് പറഞ്ഞു, അപ്പോഴാണ് എന്നെ കണ്ടത്, എന്നെ കണ്ട് ഒന്ന് ഞെട്ടി ആ കണ്ണുകൾ ഒന്ന് വിടർന്നു. " ഇതാണ് എന്റെ പൊന്ന് അമ്മ, സുഭദ്ര തമ്പുരാട്ടി " എന്നും പറഞ്ഞു ദേവേട്ടൻ അമ്മയെ എനിക്ക് പരിചയപ്പെടുത്തി അമ്മയുടെ തോളിലൂടെ കയ്യ് ഇട്ട് നിന്നു. അമ്മ ഒരു ചിരിയോടെ ദേവേട്ടന്റെ കവിളിൽ ഒന്ന് തട്ടിയിട്ട് ഞാൻ ആരാ എന്ന് ചോദിക്കും പോലെ ദേവേട്ടനെ നോക്കി. " oh അമ്മ, ഇത് ആരതി എന്റെ girlfriend ആണ് " എന്റെ അടുത്ത് വന്നു നിന്നിട്ട് ദേവേട്ടൻ അങ്ങനെ പറഞ്ഞു. ഞാനും അമ്മയും ഒരു പോലെ ഞെട്ടി. ഞങ്ങൾ രണ്ടും ദേവേട്ടനെ നോക്കി അത് കണ്ടപ്പോൾ ദേവേട്ടൻ നല്ല ചിരി. " എന്റെ മോളെ, എന്ത് ഐശ്വര്യം ഉള്ള മുഖം. മോൾക്ക് ഈ പ്രാന്തനെ മാത്രേ പ്രേമിക്കാൻ കിട്ടിയുള്ളൂ?? " അമ്മ എന്റെ മുഖം കയ്യിൽ കോരി എടുത്തു കൊണ്ട് ചോദിച്ചു അന്നേരം എനിക്ക് സത്യത്തിൽ ചിരി വന്നു. " അമ്മാ..!! " ദേവേട്ടൻ. "

💬 Comments

View all comments