Chapter Title : കടുംകെട്ട് 6 [Arrow]
എനിക്ക് ഇവളെ വഴിയിൽ നിന്ന് കിട്ടിയത് ആണ് "
" വഴിയിൽ നിന്ന് കിട്ടാൻ ഇതെന്താ പൂച്ച കുഞ്ഞ് വല്ലതും ആണോ തെളിച്ചു പറയെടാ പൊട്ടാ " അമ്മ.
" കോളജിൽ നാടക ക്യാമ്പ് നടക്കുന്ന കാര്യം ഞാൻ പറഞ്ഞില്ലേ.. ഇവൾ അതിന് വന്നത് ആ, ഇന്ന് ഇങ്ങോട്ട് വരുന്ന വഴിക്ക് ക്യാമ്പസിന് വെളിയിൽ വെച്ച് ഏതോ വണ്ടിയിൽ ഉടക്കി ഡ്രസ്സ് കീറി എന്ത് ചെയ്യും എന്ന് അറിയാതെ നിൽക്കുന്ന ഇവളെ കണ്ടത്. ഞാൻ പിന്നെ ശിവേട്ടന്റെ കടയിൽ കൊണ്ട് പോയി ഒരു പുതിയ ഡ്രസ്സ് വാങ്ങിപ്പിച്ചു, പിന്നെ ഇവളെ കൊണ്ട് ദർശുന് വേണ്ട ഡ്രെസ്സും എടുപ്പിച്ചു " ദേവേട്ടൻ അത്രയും പറഞ്ഞിട്ട് എന്നെ നോക്കി കണ്ണ് അടച്ചു കാണിച്ചു. കോളജിൽ അടി ഉണ്ടാക്കിയത് അറിയാതെ ഇരിക്കാൻ ആവും. ഞാനും അത് പറയാൻ നിന്നില്ല. ദേവേട്ടൻ പെങ്ങൾക്ക് വാങ്ങിയ ഡ്രസ്സ് അമ്മയെ കാണിച്ചു.
" അമ്മ, അത് നോക്കി നിൽക്കാതെ ഫുഡ് എടുക്ക് ഞങ്ങൾക്ക് പോണം " ഡ്രസ്സ് നോക്കി നിന്ന അമ്മയോട് ദേവേട്ടൻ പറഞ്ഞു. ഞങ്ങൾ എല്ലാരും ഡൈനിങ് ടേബിളിലേക്ക് ചെന്നു. അമ്മ ഫുഡ് എടുത്തു ഞങ്ങൾ ഒരുമിച്ച് ഇരുന്നു തന്നെ കഴിച്ചു.
അമ്മ സുഭദ്ര സാഗർ, കോളേജ് പ്രൊഫസർ ആയിരുന്നു ഇപ്പൊ രാജി വെച്ചിട്ട് കുക്കിങ് പരീക്ഷണങ്ങളും ഒക്കെ ആയി കഴിയുന്നു, ദേവേട്ടന്റെ അച്ഛൻ സാഗർ ഒരു ബിസിനസ് മാൻ ആണ് ഇപ്പൊ uk യിൽ ആണ്, അനിയത്തി സുദർശന സാഗർ ചെന്നൈ iit 2yr സ്റ്റുഡന്റ്, കുറച്ച് സമയം കൊണ്ട് ഞാൻ അമ്മയോടും അടുത്തു. കുറച്ച് നേരം മാത്രം പരിചയം ഉള്ള ഒരാൾ എന്നതിന് ഉപരി എന്റെ അടുത്ത ബന്ധു ആരോ ആണ് എന്ന ഒരു തോന്നൽ. ദേവേട്ടനോട് തോന്നിയത് പോലെ വല്ലാത്ത ഒരു അടുപ്പം അമ്മയെ കണ്ടപ്പോൾ മുതൽ എനിക്ക് തോന്നുന്നുണ്ട്. ഇങ്ങനെ ഓരോന്ന് ആലോചിച്ചു കൊണ്ട് ഫുഡ് കഴിച്ചോണ്ട് ഇരുന്നപ്പോഴാ അമ്മ എന്നെ തന്നെ നോക്കി ഇരിക്കുന്നത് ഞാൻ കണ്ടത്. ഞാൻ എന്താ എന്ന് ചോദിക്കും പോലെ അമ്മയെ നോക്കി. ഒന്നുമില്ലന്ന്
💬 Comments
View all comments