0%

Chapter Title : കടുംകെട്ട് 6 [Arrow]

Author : Arrow Read All Parts 1557
അമ്മ കണ്ണ് അടച്ചു കാണിച്ചു. " എടാ ദേവാ, ഇവൾക്ക് നമ്മുടെ... " " ലച്ചൂസിന്റെ ചായ ഉണ്ട് എന്നല്ലേ?? " അമ്മ, അമ്മയുടെ ചോദ്യം കംപ്ലീറ്റ് ചെയ്യുന്നതിന് മുന്നേ ദേവേട്ടൻ ചാടികയറി പറഞ്ഞു. " നിനക്കും തോന്നിയോ? " അമ്മക്ക് അത്ഭുതം. " അത് കൊണ്ട് അല്ലേ മെയിൻ ആയും ഞാൻ ഇവളെ സഹായിക്കാം എന്ന് തന്നെ തീരുമാനിച്ചത്. ഷോപ്പിൽ വെച്ച് ഇവൾ എന്നെ ദേവേട്ടൻ എന്ന് കൂടി വിളിച്ചപ്പോ ഞാൻ ഫ്ലാറ്റ്. അതാ അമ്മയെ കാണിക്കാൻ ഇവളെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വന്നത് തന്നെ " ദേവേട്ടൻ. ഇവർ ഇത് എന്തൊക്കയാ പറയുന്നത് എന്ന ഭാവത്തിൽ ഞാൻ അവരെ നോക്കി. " oh മോൾക്ക് ഒന്നും മനസിലാവുന്നില്ലല്ലേ, ദേവൻ ലച്ചൂസ് എന്ന് പറഞ്ഞത് എന്റെ അമ്മയെ ആണ് ഇവന്റെ മുത്തശി, ലക്ഷ്‌മിയമ്മ. മോൾക്ക് അമ്മയുടെ ചായ ഉണ്ട് " അമ്മ അത് പറഞ്ഞപ്പോ ഞാൻ വെറുതെ ഒന്ന് ചിരിച്ചു. ഫുഡ്‌ ഒക്കെ കഴിച്ചു കൊറച്ചു നേരം കൂടി സംസാരിച്ച് ഇരുന്നിട്ട് ആണ് ഞങ്ങൾ ഇറങ്ങിയത്. പോകാൻ നേരം ഇനിയും ഇടക്ക് ഒക്കെ വീട്ടിൽ വരും എന്ന ഉറപ്പ് വാങ്ങിയിട്ട് ആണ് അമ്മ എന്നെ വിട്ടത്. ഒപ്പം ദേവേട്ടന്റെ പെങ്ങളുടെ bday പാർട്ടിക്ക് ഉള്ള ക്ഷണവും. ഞാൻ എല്ലാം സന്തോഷപൂർവ്വം സമ്മതിച്ചു. കുറേ നാളുകൾക്ക് ശേഷം ഇത്രയും ഞാൻ സന്തോഷിച്ചമറ്റൊരു ദിവസം ഇല്ല. ഒരുതരത്തിൽ അയാൾ എന്റെ ജീവിതത്തിൽ വന്നതിന് ശേഷം മനസ്സ് അറിഞ്ഞു ഞാൻ ചിരിക്കുന്ന ഇന്ന് ആണ്. സത്യത്തിൽ ഇന്നത്തെ ദിവസം എന്റെ ജീവിതത്തിൽ ഞാൻ മറക്കാൻ ആഗ്രഹിക്കുന്ന ഒരു ദിവസം ആവേണ്ടത് ആയിരുന്നു. ദേവേട്ടൻ വന്നത് കൊണ്ട് അത് ഉണ്ടായില്ല. എന്നെ കോളേജിന്റെ മുന്നിൽ ഇറക്കി ഇട്ട് ദേവേട്ടൻ പോയി.
" ഡീ നീ ഇത് എവിടെ പോയി കിടക്കുവായിരുന്നു. ഞാൻ എത്ര തവണ വിളിച്ചു എന്നോ നിനക്ക് ആണ് ഫോൺ ഒന്ന് എടുത്താൽ എന്താ.. " ഐഷു പെട്ടന്ന് ദേഷ്യത്തിൽ അതൊക്കെ പറഞ്ഞപ്പോ ഓരോന്ന് ആലോചിച്ചു വന്ന ഞാൻ ഒന്ന് ഞെട്ടി. അവളുടെ

💬 Comments

View all comments