0%

Chapter Title : കടുംകെട്ട് 6 [Arrow]

Author : Arrow Read All Parts 1558
മിസ്സ്‌ കാൾ ഞാൻ കണ്ടിരുന്നു, പിന്നെ വിളിക്കാം എന്ന് ഓർത്ത് ഫോൺ സൈലന്റ് ആക്കിയത് ആണ്. അവളോട്‌ ഒരു സോറി പറഞ്ഞു എല്ലാം പിന്നെ പറയാം എന്നും പറഞ്ഞു ഞങ്ങൾ റിഹേഴ്സൽ നടക്കുന്ന ഇടത്തേക്ക് ചെന്നു. ഞാൻ ആ ദിവസം ഫുൾ ഹാപ്പി ആയിരുന്നു. ദേവേട്ടനെ നന്ദേട്ടൻ അടിച്ചതും ഹോസ്പിറ്റലിൽ ആയതും ഒക്കെ ഞാൻ പിറ്റേ ദിവസം ആണ് അറിഞ്ഞത്, ഹോസ്പിറ്റലിൽ പോയി ദേവേട്ടനെ കാണണം എന്ന് ഉണ്ടായിരുന്നു, പക്ഷെ... ഞാൻ കാരണം ആണല്ലോ ദേവേട്ടന് ഈ അവസ്ഥ വന്നത് എന്ന ചിന്ത, ആ അമ്മയെ എങ്ങനെ ഫേസ് ചെയ്യും, എന്നൊക്കെ ഓർത്തപ്പോ പോവാൻ എനിക്ക് പറ്റിയില്ല. അതിനു ശേഷം ദേവേട്ടനെയോ അമ്മയെയോ കണ്ടിട്ടില്ല. *** " എന്താണ് മോളെ, ഒരു അന്യപുരുഷനെ ഇങ്ങനെ മനസ്സിൽ ധ്യാനിച്ച് ഇരിക്കുന്നത് പതിവ്രത യായ ഒരു പെണ്ണിന് ചേർന്നത് അല്ല " ഐഷു അത് പറഞ്ഞപ്പോഴാണ് ഞാൻ ദേവേട്ടനെ പറ്റിയുള്ള ഓർമ്മകളിൽ നിന്ന് പുറത്ത് വന്നത്. അവളുടെ പറച്ചിലും ഭാവവും കണ്ട് എനിക്ക് ചിരി വന്നു. അവളും ചിരിച്ചു " അല്ല നിന്റെ കെട്ടിയോൻ എന്തിയെ?? " "അങ്ങേര് ആതുവും ആയിട്ട് സിനിമകാണാൻ പോയി " " എന്നിട്ട് നിന്നെ കൊണ്ട് പോയില്ലേ?? " " ഏതോ അനിമേഷൻ പടം ആണ്, പിന്നെ ഈ പനിയും വെച്ച് കൊണ്ട് ac ൽ ഇരിക്കാൻ എനിക്ക് ഒന്നും വയ്യ, അല്ലേൽ തന്നെ അയാളുടെ ഒപ്പം പോണത് തന്നെ ഇറിറ്റേറ്റിങ് ആണ് " ഞാൻ അത് പറഞ്ഞപ്പോൾ അവൾ എന്നെ നോക്കി. " പിന്നെ പിന്നെ പോവാൻ പറ്റാത്തതിൽ ഉള്ള കുശുമ്പ് നിന്റെ മുഖത്ത് മൊത്തത്തിൽ ഉണ്ട് " അവൾ അത് പറഞ്ഞു കളിയാക്കി ചിരിച്ചു അപ്പോഴേക്കും അമ്മ ചായയും കൊണ്ട് വന്നു. ഞങ്ങൾ ഓരോന്ന് പറഞ്ഞു കുറച്ച് നേരം കൂടി അവിടെ ഇരുന്നിട്ട് താഴേക്ക് ചെന്നു. ഞങ്ങൾ താഴേക്കു ചെന്നപ്പോൾ അച്ഛൻ സോഫയിൽ ഇരിക്കുവാണ് അമ്മ അച്ഛന്റെ മടിയിൽ തല ചായ്ച്ച് കിടക്കുന്നു, എന്തൊക്കയോ പറഞ്ഞു കൊണ്ട് ചിരിക്കുന്നു അച്ഛൻ അമ്മയുടെ മുടിയിൽ

💬 Comments

View all comments