Chapter Title : കടുംകെട്ട് 6 [Arrow]
വിരൽ ഓടിക്കുന്നു. ഇത്തിരി മുമ്പ് വരെ കീരിയും പാമ്പും പോലെ കടി കൂടിയ ടീം ആണ് ഇപ്പൊ അടയും ചക്കരയും പോലെ ഒട്ടിഇരിക്കുന്നു.
" അയ്യേ... ഞാൻ ഒന്നും കണ്ടില്ലേ.. " ഐഷു അത് പറഞ്ഞപ്പോ അമ്മ ഒന്നും ഞെട്ടി അച്ഛന്റെ മടിയിൽ നിന്ന് എഴുന്നേറ്റു.
" നാണം ഇല്ലല്ലോ മക്കളിൽ ഒരുത്തിയെ കെട്ടിച്ച് വിട്ടു, ഒരാളെ കെട്ടിക്കാൻ ആയി, ഇപ്പോഴും പ്രേമിച്ചു നടക്കുന്നു " ഐഷു
" പിന്നെ നിനക്ക് ഒക്കെ മാത്രം പ്രേമിച്ച മതിയോടി കാന്താരി?? ആതുനെ കൂടി ഒരുത്തന്റെ കയ്യിൽ ഏല്പിച്ചിട്ട് വേണം എനിക്കും ഇവൾക്കും ഒന്നും സ്വസ്ഥം ആയി പ്രണയിക്കാൻ "
" ചീ.. ഈ മനുഷ്യൻ " അച്ഛൻ അത് പറഞ്ഞപ്പോൾ അമ്മ അച്ഛന്റെ കയ്യിൽ ഒന്നും പിച്ചിയിട്ട് എഴുന്നേറ്റു. പാവം നല്ലത് പോലെ ചമ്മി, ഞങ്ങൾ മൂന്നുപേരും ചിരിച്ചു. ഐഷുവും അച്ഛനും നല്ല കമ്പനി ആണ്. ഫുഡും കഴിച്ചു കുറേ നേരം കൂടി അച്ഛനോട് ലാത്തി വെച്ചിട്ട് ആണ് ഐഷു പോയത്.
സിനിമയും കറക്കവും ഒക്കെ കഴിഞ്ഞു എന്റെ കെട്ടിയോനും പെങ്ങളും വന്നപ്പോ ഏകദേശം വൈകുന്നേരം ആയി. ആതു നല്ല ഹാപ്പി ആയിരുന്നു, പക്ഷെ പുള്ളിക്കാരന്റെ മുഖത്തു നല്ല വാട്ടം ഉണ്ട് എല്ലാരുടേം മുന്നിൽ ചിരിച്ചു കളിച് സംസാരിക്കുന്നുണ്ട് എങ്കിലും പുള്ളിയെ എന്തോ നല്ലത് പോലെ അലട്ടുന്നുണ്ട്. ആ മുഖത്തു നിന്ന് എനിക്ക് മനസ്സിലായി.
" ആതു തിയേറ്ററിൽ വെച്ച് എന്തേലും പ്രശ്നം ഉണ്ടായോ?? " ആതുവിനെ തനിച് കിട്ടിയപ്പോ ഞാൻ അവളോട് ചോദിച്ചു.
" ഇല്ല, എന്താ ചേച്ചി?? " ആതു വിന് അത്ഭുതം
" അല്ല നിങ്ങൾ പോയിട്ട് വന്നത് മുതൽ ശ്രദ്ധിക്കുന്നു, പുള്ളിയുടെ മുഖത്ത് ഒക്കെ എന്തോ ഒരു മാറ്റം, എന്തോ കാര്യമായി ഉള്ളിൽ വന്നു പെട്ടത് പോലെ "
" ചേച്ചിക്ക് പ്രാന്ത് ആണ്, ഏട്ടന് എന്നാ മാറ്റം എനിക്ക് ഒന്നും തോന്നുന്നില്ലല്ലോ " അവൾ അത് പറഞ്ഞു എന്നെ കളിയാക്കിയിട്ട് പോയി. ചെലപ്പോ എനിക്ക് തോന്നിയത് ആവും ഞാനും അത് വിട്ടു. രാത്രി
💬 Comments
View all comments