0%

Chapter Title : കടുംകെട്ട് 6 [Arrow]

Author : Arrow Read All Parts 1560
ഒരു ഏഴര ഒക്കെ ആകാറായി ക്കാണും ഞാൻ റൂമിലേക്ക്‌ ചെല്ലുമ്പോൾ പുള്ളി ആരോ ആയിട്ട് ഫോണിൽ സംസാരിക്കുകയാണ്. " ഹാ ഡാ, എനിക്ക് ഉറപ്പ് ആണ്... കാഴ്ച്ചയിൽ ഒരു പതിനെട്ട് പത്തൊൻപത് വയസ്സ് ഒക്കെ തോന്നിക്കുന്ന ഒരു പെണ്ണ് " സംസാരിക്കുന്ന ടോണിൽ നിന്ന് അപ്പുറത്ത് നന്ദേട്ടൻ ആണെന്ന് തോന്നുന്നു, പുള്ളി എന്നെ കാണാത്തത് കൊണ്ടും ഏതോ ഒരു പെണ്ണിനെ പറ്റിയാണ് പറയുന്നത് എന്നത് കൊണ്ടും മിണ്ടാതെ നിന്ന് സംഭാഷണം ശ്രദ്ധിക്കാം എന്ന് വെച്ചു.
" എടാ നീ ഞാൻ പറയുന്നത് തെളിച്ചു കേൾക്കു.... ഹാ ഞാൻ പറഞ്ഞല്ലോ അത് അച്ഛൻ തന്നെ ആയിരുന്നു എനിക്ക് ഉറപ്പ് ആണ്... ഞാൻ എന്റെ കണ്ണ് കൊണ്ട് കണ്ടത് ആ. ഞാൻ ഇന്ന് ആതുവും ആയി ഇവിടെ മാളിലെ multiplex ൽ ഒരു സിനിമയ്ക്ക് പോയത് ആണ്.. നീ അതിൽ പിടിച്ചു തൂങ്ങാതെ ഞാൻ പറയുന്നത് കേൾക്ക്. സിനിമ കഴിഞ്ഞു McDonald's ൽ കയറി ഫുഡ്‌ ഓഡർ ചെയ്ത് ഇരിക്കുകയായിരുന്നു ഞങ്ങൾ. അന്നേരം ആണ് പുറത്ത് കൂടി അച്ഛൻ നടന്ന് പോവുന്നത് ഗ്ലാസിൽ കൂടി ഞാൻ കണ്ടത്, അച്ഛന്റെ കയ്യിൽ പിടിച്ചു തൂങ്ങി കൊണ്ട് ഒരു ആറോ ഏഴോ വയസ്സ് തോന്നിക്കുന്ന ഒരു പയ്യൻ ഉണ്ടായിരുന്നു, കൂടെ കയ്യിൽ കുറേ ഷോപ്പിംഗ് ബാഗ്സും ഒക്കെ പിടച്ച ഒരു പെൺകുട്ടി, ഒന്ന് രണ്ടു കിറ്റ് അച്ഛനും പിടിച്ചിട്ടുണ്ട്, മൂന് പേരും ഓരോന്ന് ഒക്കെ പറഞ്ഞു ചിരിച്ചും കളിചിച്ചും ഗെയിം സെക്ഷൻ നിൽ ഒക്കെ കറങ്ങി നടക്കുന്നു.... എനിക്കും ഒരു മിസ്സ്‌അണ്ടർസ്റ്റാന്ഡിങ് ആണെന്ന് വിശ്വസിക്കാൻ ആണ് ഇഷ്ടം പക്ഷെ.. ഞാൻ അച്ഛൻ തന്നെ ആണെന്ന് ഉറപ്പിക്കാൻ അവിടെ വെച്ച് അച്ഛനെ വിളിച്ചിരുന്നു എന്റെ കണ്മുന്നിൽ വെച്ച് ഫോൺ എടുത്തിട്ട് അച്ഛൻ പറയുകയാ ഏതോ മീറ്റിംഗ്ൽ ആണ് പിന്നെ വിളിക്കാൻ. ആതു വിനെ അവിടെ ഒറ്റക്ക് ഇരുത്തിയിട്ട് ആണ് പോന്നത് എന്നത് കൊണ്ട് ഞാൻ അതികനേരം അവിടെ നിന്ന് കറങ്ങിയില്ല... ഹാ.. അത് തന്നെയാ എന്റെയും തീരുമാനം ഇപ്പൊ വേണ്ട സംഗതികൾ എന്താണ് എന്ന് വ്യക്തമായ

💬 Comments

View all comments