0%

Chapter Title : കടുംകെട്ട് 6 [Arrow]

Author : Arrow Read All Parts 1561
ധാരണ വന്നതിന് ശേഷം അച്ഛനോട് നേരിട്ട് ചോദിക്കുന്ന കാര്യം ആലോചിച്ചമതി... ഒരു കാര്യം ഉറപ്പാ.. ആ പെണ്ണിനെ ഞാൻ ആദ്യമായി അല്ല കാണുന്നത്, അവളുടെ മുഖം ഞാൻ ഇതിന് മുന്നേ എവിടെയോ കണ്ടിട്ട്, എപ്പോഴാണ് എന്ന് ഒന്നും ഓർമ്മ ഇല്ല പക്ഷെ ആ മുഖം... എനിക്ക് നല്ല പരിചയം ഉള്ള ഒന്ന് ആണ്. എനിക്ക് മനസ്സിലാവാത്ത ഒരു കാര്യം ഉണ്ട്, ആരതിയോട് എനിക്ക് ചിലപ്പോൾ വല്ലാത്ത ഒരു ഇറിറ്റേഷനും ദേഷ്യവും ഒക്കെ എനിക്ക് ചിലപ്പോ തോന്നാറുണ്ട്, അതിനേക്കാൾ പതിന് മടങ്ങു ദേഷ്യവും ഇറിറ്റേഷനും ഒക്കെ ആ പെണ്ണിന്റെ മുഖം കണ്ട ആ നിമിഷം തൊട്ട് എന്റെ ഉള്ളിൽ പുകയുകയാ. എന്തോ ആ പെണ്ണിനെ കൊല്ലാൻ ഉള്ള ഒരുതരം ത്വര " അപ്പൊ അതാണ് കാര്യം ആ പെണ്ണ് ആണ് പുള്ളിയെ അലട്ടിക്കൊണ്ട് ഇരിക്കുന്നത്. ആരായിരിക്കും ആ പെണ്ണ്?? അച്ഛനും ആയി ആ പെണ്ണിന്റെ കണക്ഷൻ എന്റെ ആയിരിക്കും, എന്റേം മനസമാധാനം പോയല്ലോ. പുള്ളി അവസാനം പറഞ്ഞ ആ വാചകം എന്നെ ചെറുതായി ഒന്ന് വേദനിപ്പിച്ചോ??? ആരതിയോട് ചിലപ്പോൾ ഒക്കെ തോന്നാറുള്ള ദേഷ്യം.
പുള്ളി പെട്ടന്ന് സംസാരിച്ചു കൊണ്ട് തിരിഞ്ഞു, ഞാൻ ഉടനെ റൂമിലേക്ക് കയറി അത് കൊണ്ട് ഞാൻ ഇപ്പൊ കയറി വന്നതേ ഉള്ളു എന്നാണ് പുള്ളി ഓർത്തത് " നന്ദു, ഞാൻ പിന്നെ വിളിക്കാം " എന്നും പറഞ്ഞ് പുള്ളി ഫോൺ കട്ട് ചെയ്തു. " എന്താടി " എന്നെ നോക്കി ഇത്തിരി കലിപ്പിൽ ചോദിച്ചു . " എന്ത്?? " ഞാനും അതേ ടോണിൽ തിരിച്ചു ചോദിച്ചു, പുള്ളി ദേഷ്യത്തിൽ എന്തോ പറയാൻ വന്നു എങ്കിലും അത് പറയാതെ വിഴുങ്ങി. " നീ റെഡിയാവാൻ നോക്ക് നമ്മൾ ഇപ്പൊ ഇറങ്ങും " എന്നോട് അത് പറഞ്ഞിട്ട് പുള്ളി പുറത്തേക്ക് പോയി. അന്നേരം ആണ് അയാൾ നല്ല ഉടുപ്പ് ഒക്കെ ധരിച്ചു റെഡി ആയി ആണ് നിൽക്കുന്നത് എന്ന് ഞാൻ ശ്രദ്ധിച്ചത്. എതിർത്തിട്ട് കാര്യം ഇല്ല എന്ന് അറിയാവുന്നത് കൊണ്ട് ഞാനും ഡോർ അടച്ചു ഡ്രസ്സ്‌ മാറാൻ

💬 Comments

View all comments