0%

Chapter Title : കടുംകെട്ട് 6 [Arrow]

Author : Arrow Read All Parts 1562
നോക്കി. അലമാരയിൽ ഉള്ള ഉടുപ്പ് ഒക്കെ വെറുതെ ഓടിച്ചു നോക്കിയപ്പോളാണ് ആ ഷർട്ട് എന്റെ കണ്ണിൽ പെട്ടത്, ദേവേട്ടൻ വാങ്ങി തന്ന ഷർട്ട്. അന്ന് ഇട്ടതിനു ശേഷം ആ ഷർട്ട് ഞാൻ പിന്നെ ഇട്ടിട്ടില്ല. അലമാരയിൽ സൂക്ഷിച്ചു വെച്ചിരിക്കുകയായിരുന്നു. എന്തോ അത് ഇടണം എന്ന് തോന്നി. ഒരു ജീൻസും ധരിച്ചു മുടി പോണിടെയിൽ സ്റ്റൈലിൽ കെട്ടി കണ്ണ് എഴുതി ഒരു പൊട്ടും കൂടി തൊട്ട് കണ്ണാടിയുടെ മുന്നിൽ ഒന്ന് തിരിഞ്ഞു കളിച്ചു. Hmm ഒരു ഭംഗി ഒക്കെ ഉണ്ട്. ഞാൻ താഴേക്ക് ഇറങ്ങി ചെല്ലുമ്പോൾ പുള്ളി ആതുവുമായി എന്തോ സംസാരിച്ച് ഇരിക്കുകയാണ്. കൂട്ടത്തിൽ പടി ഇറങ്ങി വന്ന എന്നെ വെറുതെ ഒന്ന് പാളി നോക്കി. അത്രയും നേരം സംസാരിച്ചു കൊണ്ട് ഇരുന്ന അയാൾ ഒരു നിമിഷം സംസാരം നിർത്തി സർപ്രൈസ് ആയ ഭാവത്തിൽ എന്നെ നോക്കി. ഞങ്ങളുടെ കണ്ണുകൾ ഉടക്കി, എന്റെ ഹൃദയം ഒരുതവണ മിടിക്കാൻ മടിച്ചു. എന്തോ പോലെ ആയി ഞങ്ങൾ രണ്ടുപേരും പെട്ടന്ന് നോട്ടം മാറ്റി. " ഏട്ടാ ഈ രാത്രി തന്നെ പോണോ?? നാളെ പോയാ പോരെ?? " ആതു. " മോളെ മാച്ച് ഉള്ള കാര്യം ഞാൻ പറഞ്ഞില്ലേ??, കോച്ചു വിളിച്ചിട്ടുണ്ടായിരുന്നു. നാളെ രാവിലെ തന്നെ ജിമ്മിൽ ഉണ്ടാവണം എന്നാണ് കോച്ഛ് പറഞ്ഞത്. ഞാൻ മാത്രം അല്ല വേറെയും പിള്ളേർ ഉണ്ട്, ചെല്ലാതെ ഇരുന്നാൽ ശരി ആവില്ല " പുള്ളി അത് പറഞ്ഞപ്പോൾ അവൾ അടങ്ങി. ഫുഡ്‌ കൂടി കഴിച്ചിട്ട് ഞങ്ങൾ ഇറങ്ങി. അമ്മക്ക് ഒക്കെ നല്ല വിഷമം ഉണ്ടായിരുന്നു എങ്കിലും പുറമെ കാണിച്ചില്ല.
യാത്ര ചെയ്യുന്നത് ഒക്കെ എനിക്ക് ഇഷ്ടം ഉള്ള കാര്യം ആണ്‌. പക്ഷെ ഈ മൊതലിന്റെ കൂടെ ഉള്ള യാത്ര അറുബോർ ആണ്. അത് കൊണ്ട് തന്നെ ഞാൻ എന്റെ ഫോൺ എടുത്തു കാൻഡിക്രഷ് കളിക്കാൻ തുടങ്ങി. ഗെയിം ന്റെ സൗണ്ട് പുള്ളിക്ക് പിടിക്കുന്നില്ലന്ന് ഇടക്ക് ഇടക്ക് അങ്ങേര് ഉണ്ടാക്കുന്നശബ്ദത്തിൽ നിന്ന് എനിക്ക് മനസ്സിലായി. ബട്ട് ഞാൻ മൈൻഡ് ചെയ്യാൻ നിന്നില്ല. പക്ഷെ കളി അധിക നേരം നീണ്ടു

💬 Comments

View all comments