0%

Chapter Title : കടുംകെട്ട് 6 [Arrow]

Author : Arrow Read All Parts 4.5K
" ടാ ചെറുക്കാ അതിൽ നിന്ന് കയ്യ് എടുക്ക്. ചെവി പൊട്ടുന്നു... നീ എന്താ കൊച്ചു കുഞ്ഞ് വല്ലതും ആണോ കോളിംഗ് ബെല്ലിൽ കളിക്കാൻ ?? " അമ്മ ദേവേട്ടനെ വഴക്ക് പറഞ്ഞു, അപ്പോഴാണ് എന്നെ കണ്ടത്, എന്നെ കണ്ട് ഒന്ന് ഞെട്ടി ആ കണ്ണുകൾ ഒന്ന് വിടർന്നു. " ഇതാണ് എന്റെ പൊന്ന് അമ്മ, സുഭദ്ര തമ്പുരാട്ടി " എന്നും പറഞ്ഞു ദേവേട്ടൻ അമ്മയെ എനിക്ക് പരിചയപ്പെടുത്തി അമ്മയുടെ തോളിലൂടെ കയ്യ് ഇട്ട് നിന്നു. അമ്മ ഒരു ചിരിയോടെ ദേവേട്ടന്റെ കവിളിൽ ഒന്ന് തട്ടിയിട്ട് ഞാൻ ആരാ എന്ന് ചോദിക്കും പോലെ ദേവേട്ടനെ നോക്കി. " oh അമ്മ, ഇത് ആരതി എന്റെ girlfriend ആണ് " എന്റെ അടുത്ത് വന്നു നിന്നിട്ട് ദേവേട്ടൻ അങ്ങനെ പറഞ്ഞു. ഞാനും അമ്മയും ഒരു പോലെ ഞെട്ടി. ഞങ്ങൾ രണ്ടും ദേവേട്ടനെ നോക്കി അത് കണ്ടപ്പോൾ ദേവേട്ടൻ നല്ല ചിരി. " എന്റെ മോളെ, എന്ത് ഐശ്വര്യം ഉള്ള മുഖം. മോൾക്ക് ഈ പ്രാന്തനെ മാത്രേ പ്രേമിക്കാൻ കിട്ടിയുള്ളൂ?? " അമ്മ എന്റെ മുഖം കയ്യിൽ കോരി എടുത്തു കൊണ്ട് ചോദിച്ചു അന്നേരം എനിക്ക് സത്യത്തിൽ ചിരി വന്നു. " അമ്മാ..!! " ദേവേട്ടൻ. " എനിക്ക് ഇവളെ വഴിയിൽ നിന്ന് കിട്ടിയത് ആണ് " " വഴിയിൽ നിന്ന് കിട്ടാൻ ഇതെന്താ പൂച്ച കുഞ്ഞ് വല്ലതും ആണോ തെളിച്ചു പറയെടാ പൊട്ടാ " അമ്മ. " കോളജിൽ നാടക ക്യാമ്പ് നടക്കുന്ന കാര്യം ഞാൻ പറഞ്ഞില്ലേ.. ഇവൾ

💬 Comments

View all comments