0%

Chapter Title : കടുംകെട്ട് 6 [Arrow]

Author : Arrow Read All Parts 1564
മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ ഒടുവില് നീയെത്തുമ്പോൾ ചൂടിക്കുവാൻ "
പുള്ളി വീണ്ടും ഓഫ്‌ ചെയ്തു, ഞാൻ വീണ്ടും ഓൺ ചെയ്യാൻ പോയി എങ്കിലും അതിൽ തൊട്ടാൽ എന്റെ വിരൽ കുത്തി ഒടിക്കും എന്ന് പറയുമ്പോലെ ഉള്ള അയാളുടെ നോട്ടം കണ്ടപ്പോ വേണ്ടന്ന് വെച്ചു. പേടിച്ചിട്ട് അല്ല അങ്ങേര് അതും ചെയ്യാൻ മടിക്കില്ല എന്ന് അറിയാവുന്ന കൊണ്ട് ആ. എന്തിനാ വെറുതെ... " ഇയാളുടെ കൂടെ പോവുന്നതിലും നല്ലത് നടന്ന് പോവുന്നത് ആ മുരടൻ " പെട്ടന്ന് കാർ സഡൻ സ്റ്റോപ്പ്‌ ഇട്ടത് പോലെ നിന്നു, സീറ്റ് ബെൽറ്റ്‌ ഇട്ടിരുന്നകൊണ്ട് എന്റെ മുഖം ചെന്ന് ഡാഷ്ബോഡിൽ ഇടിച്ചില്ല. ഞാൻ അങ്ങേരെ ഒന്ന് നോക്കി . " എന്നാ നീ നടന്ന് പോയാ മതിയെടി... ഇറങ്ങെഡി.. " പുള്ളി അലറിയപ്പോൾ ആണ് എപ്പോഴത്തെയും പോലെ എന്റെ ആത്മഗതം ഇത്തവണയും ഉച്ചത്തിൽ ആയിരുന്നു എന്ന് എനിക്ക് മനസ്സിലായത്. " ഫൈൻ " എന്നും പറഞ്ഞ് കാറിൽ നിന്ന് ഇറങ്ങി ഞാൻ ആ ഡോർ വലിച്ച് അടച്ചു. പുള്ളി ഒന്നും നോക്കാതെ വിട്ട് അടിച്ചങ്ങു പോയി. ദേഷ്യത്തിൽ ആയിരുന്ന കൊണ്ട് അങ്ങേര് പോയപ്പോൾ ആദ്യം ഒന്നും എനിക്ക് ഒന്നും തോന്നിയില്ല പോണേൽ പോട്ടെ എന്ന ഭാവം ആയിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ആണ് ചെയ്തത് വലിയ മണ്ടത്തരം ആയിരുന്നു എന്ന് മനസ്സിലായത്. ഇത് ഒരു കട്ട്‌ റോഡ് ആണ്, അധികം ആൾ താമസം ഇല്ലാത്ത ഏരിയ. മിക്കവാറും ചരക്ക് ലോറികളും മറ്റും പോവുന്ന റൂട്ട് ആണ്. വേറെ വണ്ടികൾ അങ്ങനെ പോവാറില്ല. ഇവിടെ കൂടി ആകെ രണ്ടു ബസോ മറ്റോ ഓടുന്നുള്ളു അത് ആണേൽ ഏഴു മണിക്ക് നിൽക്കും. ഇപ്പൊ തന്നെ എട്ട് അര കഴിഞ്ഞു. രാത്രി ആണ്, മെയിൻ റോഡ് എത്തണം എങ്കിൽ ഇനിയും ഒരു രണ്ട് അര കിലോമീറ്ററോളം പോണം. എന്റെ കയ്യിൽ ആണേൽ ഒരു അമ്പത് രൂപ തികച്ച് എടുക്കാൻ ഇല്ല. ആരെങ്കിലും വിളിക്കാം എന്ന് വെച്ചാൽ ഫോൺ ആണേൽ ഞാൻ ആ കാറിൽ കുത്തി ഇട്ടു. ചാടി ഇറങ്ങിയപ്പോൾ

💬 Comments

View all comments