0%

Chapter Title : കടുംകെട്ട് 6 [Arrow]

Author : Arrow Read All Parts 1565
അത് എടുക്കാൻ വിട്ടു. മൊത്തത്തിൽ പറഞ്ഞാൽ നല്ലത് പോലെ പെട്ടു, രാത്രി തനിച്ചു ഇങ്ങനെ നിന്നാൽ.. തണുപ്പിന്റെ ഒപ്പം ഭയവും എന്നിൽ അരിച്ചു കയറി. ദുഷ്ടൻ കാലൻ കണ്ണിൽ ചോര ഇല്ലാത്തവൻ, ഭാര്യ എന്നത് പോട്ടെ ഒരു പെണ്ണ് എന്ന പരിഗണ പോലും തരാതെ ഈ രാത്രി എന്നെ ഇറക്കി വിട്ടിട്ട് പോയില്ലേ.. അങ്ങേരെ ചീത്ത പറഞ്ഞ് കൊണ്ട്, പുള്ളി തിരികെ വരും എന്ന പ്രതീക്ഷയിൽ ഞാൻ റോഡ് സൈഡിൽ അങ്ങനെ നിന്നു. പെട്ടന്ന് കാറി കൂവി കൊണ്ട് ഒരു സെറ്റ് ചെറുപ്പക്കാർ രണ്ടു മൂന് ബൈക്കിൽ പാഞ്ഞ് അങ്ങ് പോയി. അവന്മാരുടെ പോക്കും മറ്റും കണ്ടപ്പോഴേ റോങ് ടീം ആണെന്ന് മനസ്സിലായി. ഭാഗ്യതിന് എന്നെ കണ്ടില്ല എന്ന് തോന്നുന്നു. എന്തായാലും അതോടെ എന്നിൽ ഉണ്ടായിരുന്ന ഭയത്തിന്റെ അളവ് കൂടി. അവന്മാർ പോയ തൊട്ട് പുറകെ മറ്റൊരു വണ്ടിയുടെ വെട്ടം അടിച്ചു തിരിഞ്ഞു നോക്കിയപ്പോൾ ഒരു ഫസിനോ ആണ്. ഹെൽമെറ്റിന് പുറത്തേക്ക് പാറി കളിക്കുന്ന മുടി കണ്ടപ്പോൾ ഒരു പെണ്ണ് ആണെന്ന് മനസിലായി. ആശ്വാസത്തോടെ ഞാൻ കൈ കാണിച്ചു. മെയിൻ റോഡിൽ എത്തിയാൽ തൊട്ട് പറ്റെ യാ ബസ് സ്റ്റാൻഡ് അവിടെ നിന്ന് സേഫ് ആയിപുള്ളിയുടെ വീട്ടിൽ എത്താം. വണ്ടി നിർത്തി ഹെൽമെറ്റ്‌ ഊരിയപ്പോൾ ആണ് പറ്റിയ അക്കിടി മനസ്സിലായത്, അത് ഒരു ആണ്‌ ആയിരുന്നു.
" എന്തേയ്?? " ഒരു വഷളൻ ചിരിയോടെ അവൻ ചോദിച്ചു. " സോറി, എന്റെ കൂട്ടുകാരി ഇപ്പൊ വരും ഫസിനോ കണ്ടപ്പോ അവൾ ആണെന്ന് ഓർത്ത് കൈ കാണിച്ചതാ സോറി.. " ഞാൻ അങ്ങനെ പറഞ്ഞപ്പോൾ അവൻ ഇരുത്തി എന്നെ ഒന്ന് നോക്കി പിന്നെ ഒന്ന് ചിരിച്ചിട്ട് വണ്ടി എടുത്തു. കുറച്ച് അപ്പുറത്തേക്ക് മാറ്റി വണ്ടി ഒതുക്കി നിർത്തി. ഇറങ്ങിയിട്ട് അവൻ എന്നെ നോക്കി കൊണ്ട് വെറുതെ വീലിലും മറ്റും തട്ടുകേം മുട്ടുകേം ചെയ്തു. പിന്നെ ഫോൺ എടുത്തു ആരെയോ വിളിച്ചു ഇടക്ക് ഇടക്ക് എന്നെ നോക്കുന്നുണ്ട്. സംഗതി പന്തി അല്ലന്ന് തോന്നിയത് കൊണ്ട് രണ്ടും കല്പ്പിച്ചു മുന്നോട്ട് നടക്കാം എന്ന്

💬 Comments

View all comments