Chapter Title : കടുംകെട്ട് 6 [Arrow]
സന്തോഷിച്ചമറ്റൊരു ദിവസം ഇല്ല. ഒരുതരത്തിൽ അയാൾ എന്റെ ജീവിതത്തിൽ വന്നതിന് ശേഷം മനസ്സ് അറിഞ്ഞു ഞാൻ ചിരിക്കുന്ന ഇന്ന് ആണ്. സത്യത്തിൽ ഇന്നത്തെ ദിവസം എന്റെ ജീവിതത്തിൽ ഞാൻ മറക്കാൻ ആഗ്രഹിക്കുന്ന ഒരു ദിവസം ആവേണ്ടത് ആയിരുന്നു. ദേവേട്ടൻ വന്നത് കൊണ്ട് അത് ഉണ്ടായില്ല. എന്നെ കോളേജിന്റെ മുന്നിൽ ഇറക്കി ഇട്ട് ദേവേട്ടൻ പോയി.
" ഡീ നീ ഇത് എവിടെ പോയി കിടക്കുവായിരുന്നു. ഞാൻ എത്ര തവണ വിളിച്ചു എന്നോ നിനക്ക് ആണ് ഫോൺ ഒന്ന് എടുത്താൽ എന്താ.. "
ഐഷു പെട്ടന്ന് ദേഷ്യത്തിൽ അതൊക്കെ പറഞ്ഞപ്പോ ഓരോന്ന് ആലോചിച്ചു വന്ന ഞാൻ ഒന്ന് ഞെട്ടി. അവളുടെ മിസ്സ് കാൾ ഞാൻ കണ്ടിരുന്നു, പിന്നെ വിളിക്കാം എന്ന് ഓർത്ത് ഫോൺ സൈലന്റ് ആക്കിയത് ആണ്. അവളോട് ഒരു സോറി പറഞ്ഞു എല്ലാം പിന്നെ പറയാം എന്നും പറഞ്ഞു ഞങ്ങൾ റിഹേഴ്സൽ നടക്കുന്ന ഇടത്തേക്ക് ചെന്നു. ഞാൻ ആ ദിവസം ഫുൾ ഹാപ്പി ആയിരുന്നു.
ദേവേട്ടനെ നന്ദേട്ടൻ അടിച്ചതും ഹോസ്പിറ്റലിൽ ആയതും ഒക്കെ ഞാൻ പിറ്റേ ദിവസം ആണ് അറിഞ്ഞത്, ഹോസ്പിറ്റലിൽ പോയി ദേവേട്ടനെ കാണണം എന്ന് ഉണ്ടായിരുന്നു, പക്ഷെ... ഞാൻ കാരണം ആണല്ലോ ദേവേട്ടന് ഈ അവസ്ഥ വന്നത് എന്ന ചിന്ത, ആ അമ്മയെ എങ്ങനെ ഫേസ് ചെയ്യും, എന്നൊക്കെ ഓർത്തപ്പോ പോവാൻ എനിക്ക് പറ്റിയില്ല. അതിനു ശേഷം ദേവേട്ടനെയോ അമ്മയെയോ കണ്ടിട്ടില്ല.
***
" എന്താണ് മോളെ, ഒരു അന്യപുരുഷനെ ഇങ്ങനെ മനസ്സിൽ ധ്യാനിച്ച് ഇരിക്കുന്നത് പതിവ്രത യായ ഒരു പെണ്ണിന് ചേർന്നത് അല്ല
💬 Comments
View all comments