Chapter Title : കടുംകെട്ട് 6 [Arrow]
എല്ലാരും എന്റെ വട്ടം കൂടി ഇരുന്നു. എന്ത് ചെയ്യും എന്ന് അറിയാതെ ഞാൻ ഭയന്നു വിറച്ചു. പെട്ടന്ന് ഒരു വണ്ടിയുടെ വെട്ടം അടിച്ചു പുള്ളി ആവും എന്ന പ്രതീക്ഷയിൽ ഞാൻ തിരിഞ്ഞു നോക്കി. പക്ഷെ പുള്ളിയുടെ വണ്ടി ആയിരുന്നില്ല മറ്റൊരു കാർ ആയിരുന്നു.
" help me please " ഞാൻ ആ വണ്ടിയിലേക്ക് നോക്കി അലറി. അവന്മാർക്ക് വലിയ കൂസൽ ഇല്ല. പക്ഷെ ആ കാറുകാരൻ നിർത്താതെ പോയി.
" കഴിഞ്ഞോ??, നിന്നെ സഹായിക്കാൻ ആരും വരില്ല സൊ ആ ശ്രെമം അങ്ങ് ഉപേക്ഷിച്ചേക്ക്. നീ സഹകരിച്ചാൽ നിനക്കും സുഖം ഞങ്ങൾക്കും സുഖം, സഹകരിച്ചില്ലേൽ ഞങ്ങക്ക് മാത്രം കൂടുതൽ സുഖം, ഈ വേട്ടയാടി തിന്നുന്നതിനു ഒരു പ്രതേക രുചി ആ, ഏത് " ഒരു ചിരിയോടെ ഒരുത്തൻ പറഞ്ഞു. അത് കേട്ടതോടെ എന്റെ നല്ല ജീവൻ പാതി പോയി.
" ഇന്ന് ഒരു രാത്രി ഞങ്ങളുടെ കൂടെ കൂടിയാൽ നാളെ കയ്യ് നിറയെ ക്യാഷുമായി നിനക്ക് പോവാം ഇല്ലേൽ നാളത്തെ പത്രത്തിൽ പുതിയ ഒരു ഇരയുടെ പേര് ആവാം എന്ത് പറയുന്നു " ആദ്യം കണ്ടവൻ ആണ് അത് പറഞ്ഞത്. ഞാൻ പേടിയോടെ അവരെ എല്ലാം നോക്കി പുറകിലേക്ക് നടന്നു. ഞാൻ പാലത്തിന്റെ കൈ വരിയിൽ തട്ടി നിന്നു. ഞാൻ താഴേക്ക് നോക്കി. ശാന്തമായി ഒഴുകുന്ന കായൽ. നല്ല ആഴം ഉള്ള കായൽ ആണെന്ന് ആണ് കേട്ടിട്ടുള്ളത്, എനിക്ക് നീന്താൻ ഒക്കെ അറിയാം പക്ഷെ ഇത്രയും ഉയരത്തിൽ നിന്ന് ഒക്കെ...
" അടുത്തേക്ക് വരരുത്, ഞാൻ ചാടും " എന്റെ അടുത്തേക്ക് വരാൻ നോക്കിയ ഒരുത്തനോടായി ഞാൻ അലറി. പക്ഷെ അവന്മാർ വലിയ ഭാവവത്യാസം ഇല്ല. പുച്ഛത്തോടെ എന്റെ അടുത്തേക്ക് നടന്ന് അടുത്തു.
ഇവന്മാരിൽ ആരെകിലും എന്റെ ദേഹത്തു തൊടുന്നതിനേക്കാൾ നല്ലത് ഞാൻ ചാവുന്നത് ആ. ഞാൻ രണ്ടും കല്പ്പിച്ചു ആ കൈവരിയിലേക്ക് കയറി ഇരുന്നു.
തുടരും...
( ഇത്രയും വൈകിയതിനും അപ്ഡേറ്റ് ഒന്നും തരാൻ പറ്റാഞ്ഞതിലും എല്ലാരോടും ഞാൻ ക്ഷമ ചോദിക്കുന്നു
I'm so sorry
💬 Comments
View all comments