Chapter Title : കിനാവ് പോലെ 10 [Fireblade]
പൊക്കി ആ മുത്തുകൾ പോലെയുള്ള പല്ല് കാണിച്ചുചിരിച്ചു ...
" എടീ ...നീയൊന്നു വാ തുറന്നേ .."
ഞാൻ അവളുടെ താടിയിൽ പിടിച്ചു ...അവൾ അമ്പരന്നു എന്നെ നോക്കി ..
" വാ തുറക്കേ ...? എന്തിന് ..?? "
അവൾ നാക്ക് കൊണ്ട് സ്വയം വായിലൂടെ ഓടിച്ചുനോക്കി എന്നെ സംശയത്തോടെ നോക്കി ...എനിക്ക് ചിരി വന്നു ..
" പൊട്ടത്തിപ്പെണ്ണേ , നിന്റെ പല്ലുകൾ കാണാൻ വേണ്ടിയാ...നിന്റെ പല്ലൊക്കെ കാണാൻ എന്തൊരു ഭംഗിയാ...!! "
ഞാൻ പറയുമ്പോൾ അവളുടെ മുഖം സംശയത്തിൽ നിന്നും കുസൃതിയിലേക്ക് മാറി ..
" അയ്യടാ , അങ്ങനിപ്പോ കാണണ്ടാ ..എന്നെ കളിയാക്കിയതാല്ലേ...!! "
അവൾ കെറുവിച്ചുകൊണ്ടു പറഞ്ഞു .....
" അയ്യോ എന്റെ പൊന്നേ , ഞാൻ കളിയാക്കിയതല്ല......നീ ഗമ കാണിക്കാതെ ഒന്ന് തുറക്ക്....അമ്മൂന്റെ എട്ടനല്ലേ ചോദിക്കുന്നെ ..പ്ലീസ്..!!"
ആദ്യമാദ്യം സമ്മതിക്കാതെ തലയാട്ടിയിരുന്ന അവൾ അവസാനത്തെ എന്റെ ഡയലോഗിൽ വീണു.....പിന്നെ മടിച്ചുമടിച്ചു വാ തുറന്നു...
ഭംഗിയായി അടുക്കിവെച്ചതുപോലെ ഉള്ള വെള്ള പല്ലുകൾ ..താഴ്‌വരിയിലും മേൽ വരിയിലും എല്ലാം ഒരേ നിരയിൽ മുത്തുകൾ പോലെ...ഒന്നിന് പോലും കേടോ ഒരു നിറംമാറ്റം പോലും ഇല്ല....ശെരിക്കും ഞാൻ അത്ഭുതപ്പെട്ടു....അവൾ വാ അടച്ചു ഒന്ന് ഉമിനീരിറക്കി ....പിന്നെ എന്റെ കവിളിന്റെ രണ്ടു ഭാഗത്തും നുള്ളിപ്പിടിച്ചു ..
" ഇതൊക്കെ എന്തിനാ ഏട്ടാ നോക്കണേ...? "
അവൾ നേരത്തെ ഉണ്ടായിരുന്ന സംശയത്തിൽ ചോദിച്ചു ..
" നീ പണ്ട് ചോക്ലേറ്റ് ഒന്നും തിന്നിട്ടില്ലേ അമ്മൂ..? "
ഞാൻ മറുപടി ചോദ്യമാണ് ചോദിച്ചേ...
" എനിക്കിഷ്ടമല്ല ചോക്ലേറ്റ്.....പണ്ടും ഇല്ല
💬 Comments
View all comments